|    Apr 23 Mon, 2018 3:17 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കനകമല ഓപറേഷനെ ചോദ്യംചെയ്ത് മാത്യു സാമുവലിന്റെ പോസ്റ്റ്

Published : 5th October 2016 | Posted By: SMR

ന്യൂഡല്‍ഹി: കണ്ണൂര്‍ പെരിങ്ങത്തൂരിലെ കനകമലയില്‍നിന്ന് ഐഎസ് ബന്ധം ആരോപിച്ച് ആറു യുവാക്കളെ പിടികൂടിയ ‘രഹസ്യ ഓപറേഷനെ’ ചോദ്യംചെയ്ത് ടെഹല്‍ക മുന്‍ മാനേജിങ് എഡിറ്ററും നാരദ ന്യൂസ് സിഇഒയുമായ മാത്യു സാമുവലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോലിസ് മെനഞ്ഞുണ്ടാക്കിയ കഥ വേണമെങ്കില്‍ മേജര്‍ രവിക്ക് കനകമല എന്ന പേരില്‍ സിനിമയാക്കാമെന്നും മലയാളിയായ മാത്യു സാമുവല്‍ പരിഹസിക്കുന്നുണ്ട്.
പോസ്റ്റില്‍ നിന്ന്: കനകമലയില്‍നിന്ന് അന്തര്‍ദേശീയ തീവ്രവാദബന്ധമുള്ളവരെ മാരക രഹസ്യ ഓപറേഷനിലൂടെ പിടിച്ചു! ഹെഡ്‌ലൈന്‍ തകര്‍ത്തു! മൊത്തത്തില്‍ പൊതുബോധത്തെ രോമാഞ്ചംകൊള്ളിക്കുന്ന തലക്കെട്ട്. ഐഎസ് എന്നതും കൂടി ചേര്‍ന്നാല്‍ അതിലും കൂടുതല്‍ എന്തോന്ന്? മൂന്നുമാസം എന്‍ഐഎ നടത്തിയ തീവ്രമായ അന്വേഷണം, വിവരങ്ങള്‍ അന്യോന്യം കൈമാറിയത് ടെലഗ്രാം ആപ്ലിക്കേഷനില്‍ കൂടി, ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ പല അറസ്റ്റുകള്‍. പ്രധാന ലക്ഷ്യം രണ്ടു നീതിന്യായകോടതിയിലെ ജഡ്ജിമാര്‍, ഒരു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥ ന്‍, ഒരു രാഷ്ട്രീയക്കാരന്‍. അവസാനമാണ് തമാശ- ജമാഅത്തെ ഇസ്‌ലാമിയുടെ സമ്മേളനത്തില്‍ ഫ്രാന്‍സിലെ ‘നീസ്’ ആക്രമണംപോലെ ഒരു ട്രക്ക് ഇടിച്ചുകയറ്റി വളരെയധികം ജനങ്ങളെ കൊല്ലുന്നു… അവരുടെ പക്കല്‍നിന്ന് എകെ 47, അണ്വായുധങ്ങള്‍, ആര്‍ഡിഎക്‌സ് എന്നിവ പിടിച്ചെടുത്തിട്ടുമുണ്ട് എന്ന് ഇതുവരെ പറഞ്ഞിട്ടില്ല? ഉറപ്പിച്ചുപറയുന്നു, ഇതെല്ലാം ഊതിപ്പെരുപ്പിച്ച കഥയാണ്. ഒരു സാമാന്യ ലോജിക്കില്‍ ചിന്തിക്കുക. അറസ്റ്റ് ചെയ്തശേഷം എന്‍ഐഎ ഇവര്‍ നടത്തിയ എല്ലാ ഗൂഢാലോചനയും ഓരോന്നായി പുറത്തുവിടുന്നു. ഇതിനെല്ലാം ആധാരം അവര്‍ ടെലഗ്രാമില്‍നിന്ന് ഗ്രൂപ്പ് ഉണ്ടാക്കി പ്ലാനുകള്‍ മെനയുന്നു. ഇവരെ ചോദ്യംചെയ്യുന്നതിനു മുമ്പേ സ്റ്റേജ് മാനേജ്‌മെന്റ്… കൊല്ലുന്നവരുടെ ലിസ്റ്റ് ഗ്രൂപ്പി ല്‍ ഇട്ട് ചര്‍ച്ചചെയുന്നു… ഇത്രയും മണ്ടത്തരം ചെയ്യുന്നവര്‍, അതും ഒരു ആപ്ലിക്കേഷനില്‍ ഇട്ട് ചര്‍ച്ചചെയ്യുന്നവര്‍, ഒരു ‘കോഴിയെപ്പോലും നേരെചൊവ്വേ കൊല്ലാന്‍ അറിയാത്ത മണ്ടന്മാര്‍’, ഇവരാണ് ഫ്രാന്‍സില്‍ നടന്നപോലത്തെ ആക്രമണം ജമാഅത്തെ ഇസ്‌ലാമിയുടെ ക്യാംപിന് നേരെ നടത്താന്‍ ഒരുങ്ങിയത്. ഇതാണ് എന്‍ഐഎ തയ്യാറാക്കിയ ബോളിവുഡിനെപ്പോലും വെല്ലുന്ന തിരക്കഥ. അതിനു മുമ്പില്‍നിന്ന് റെയ്ഡ് നടത്താന്‍ കാമറാക്കണ്ണുകളിലൂടെ പോയത് മലബാര്‍ മുസ്‌ലിം പോലിസ് ഓഫിസര്‍. സ്‌റ്റോറി ബോര്‍ഡ് എപ്പടി? സ്‌ക്രീന്‍ ടെക്സ്റ്റ് ചെയ്തശേഷമാണ് മൂന്നുമാസം സമയമെടുത്ത് ഒരുക്കം കൂട്ടിയത്. ഈ പടം ഓടും സര്‍. കഥ തുടരും.
ഒരിക്കല്‍ ഒഫിഷ്യല്‍ സീക്രട്‌സ് (ആക്റ്റ്) വഴി എനിക്കെതിരേ വന്ന ചാര്‍ജ് ഷീറ്റ് കണ്ട് ഞാ ന്‍ തന്നെ ഞെട്ടിപ്പോയിട്ടുണ്ട്. പടച്ചുവിട്ട കഥകള്‍ അത്രമാത്രമായിരുന്നു, ജീവിതത്തില്‍ ഒരുകാലത്തും കാണാത്ത ടീമുകളുമായി (എനിക്ക്) നിരന്തര സമ്പര്‍ക്കമാണെന്നൊക്കെയായിരുന്നു അതില്‍ പറഞ്ഞിരുന്നത്.
കനകമല സംഭവത്തില്‍ എന്തേലും കാര്യം ഉണ്ടേല്‍ ഇത്ര നാടകീയമായി ഈ വാര്‍ത്ത ഒരു തിരക്കഥപോലെ അടിച്ചുവിടാന്‍ സാധ്യതയുണ്ടെന്നുതോന്നുന്നില്ല. ഈ പറയുന്ന ജിഹാദികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെല്ലാം വളരെയധികം ആക്ടീവ് ആണ്. വിവരമുള്ള പിള്ളാര്‍ എന്തായാലും ഇമ്മാതിരി ‘ടെക്‌നിക്കല്‍ ഫാല്‍ട്ട്’ വരുത്തുമെന്നു തോന്നുന്നില്ല. മീഡിയ പോലിസ് സ്റ്റോറി അതുപോലെ ഈച്ചക്കോപ്പി അടിച്ചുവച്ചേക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss