|    Nov 19 Sun, 2017 2:23 pm
FLASH NEWS
Home   >  Kerala   >  

കനകമല ഐഎസ് കേസ്: ഒരാളെക്കൂടി പ്രതിചേര്‍ത്തു

Published : 11th August 2017 | Posted By: shins

 

കൊച്ചി: കണ്ണൂര്‍ കനകമലയില്‍ നിരോധിത സംഘടനയായ ഐഎസിന്റെ രഹസ്യ യോഗം കൂടിയെന്ന കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അധിക കുറ്റപത്രം സമര്‍പ്പിച്ചു. കാഞ്ഞങ്ങാട് ലക്ഷ്മി നഗര്‍ കുന്നുമ്മല്‍ തെരുവത്ത് പാറക്കടവത്ത് മൊയിനുദ്ദീനെ (25) 14ാം പ്രതിയാക്കിയാണ് അധിക കുറ്റപത്രം. യുഎപിഎയിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. യുഎഇയില്‍ ആയിരുന്ന മൊയിനുദ്ദീന്‍, 2016 സെപ്റ്റംബറില്‍ രണ്ടാം പ്രതിയായ സ്വാലിഹ് മെഹ്മൂദീന് സാമ്പത്തിക സഹായം നല്‍കിയെന്നും കേരളത്തിലും തമിഴ്‌നാട്ടിലും തീവ്രവാദ പ്രവര്‍ത്തനം നടത്താന്‍ ആയിരുന്നു ഇതെന്നും കുറ്റപത്രം പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക