|    Jul 21 Fri, 2017 6:19 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കനകമല അറസ്റ്റ് : രാഷ്ട്രീയ അജണ്ട സംശയിക്കണം- വെല്‍ഫെയര്‍ പാര്‍ട്ടി

Published : 6th October 2016 | Posted By: SMR

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ പെരിങ്ങത്തൂരിലെ കനകമലയില്‍ നിന്ന് ഐഎസ് ബന്ധമാരോപിച്ച് അഞ്ചു ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ സംഘപരിവാരത്തിന്റെ രാഷ്ട്രീയ അജണ്ട സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഇപ്പോഴത്തെ റിപോര്‍ട്ടുകളില്‍ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. കനകമലയില്‍ കെട്ടിടമായി ആകെയുള്ളത് ഒരാശ്രമം മാത്രമാണ്. സഞ്ചാരികള്‍ വന്നുപോവുന്ന സ്ഥലവുമാണത്. ലോക്കല്‍ പോലിസിനുപോലും വിവരമില്ലാത്ത കനകമല വിഷയത്തില്‍ പ്രാദേശിക ബിജെപി നേതൃത്വം നേരത്തെ തന്നെ പോലിസില്‍ പരാതിനല്‍കിയിരുന്നു. അറസ്റ്റ് നടന്ന സ്ഥലങ്ങളില്‍ സംഘപ്രവര്‍ത്തകരുടെ വലിയ സാന്നിധ്യം കാണാന്‍ കഴിയും. ബിജെപി സമ്മേളനത്തിനു സമാന്തരമായി തന്നെ ആര്‍എസ്എസ് ദേശീയ നേതാക്കളും കേരളം സന്ദര്‍ശിച്ചിരുന്നു. കേരളം പിടിച്ചെടുക്കാനുള്ള ബിജെപി അജണ്ടയുടെ ഉപകരണമാണോ ദേശീയ അന്വേഷണ ഏജന്‍സിയെന്ന സംശയം അസ്ഥാനത്തല്ല. തങ്ങള്‍ക്കു സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ പിടിമുറുക്കാന്‍ ഫെഡറല്‍ വ്യവസ്ഥകള്‍ മറികടന്ന് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചും രാഷ്ട്രീയ അട്ടിമറികളിലൂടെയും കുതിരക്കച്ചവടത്തിലൂടെയുമുള്ള നിഗൂഢപരിശ്രമമാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്.
നേരത്തെ ഐഎസ് എന്ന് വ്യാപകമായി ആരോപിക്കപ്പെട്ട ചെറുപ്പക്കാരുടെ ദുരൂഹമായ തിരോധാനത്തെക്കുറിച്ചും വസ്തുതകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ഐഎസ് ബന്ധം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നാണു സംസ്ഥാനസര്‍ക്കാര്‍ ഇപ്പോഴും പറയുന്നത്. അതേ സമയം കേന്ദ്രസര്‍ക്കാര്‍ അധികാരമുപയോഗിച്ച് കേരളം പിടിക്കാനുള്ള ബിജെപി നീക്കത്തെക്കുറിച്ച് മതേതരകേരളം ജാഗ്രതപാലിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക