|    Feb 22 Thu, 2018 8:24 am
FLASH NEWS
Home   >  News now   >  

കനകകിരീടം കോഴിക്കോടിന്, കലാവിസ്മയത്തിന് തിരശ്ശീല വീണു

Published : 22nd January 2017 | Posted By: G.A.G

cup

കണ്ണൂര്‍:  കൗമാരകലയുടെ വിസ്മയരാപകലുകള്‍ തീര്‍ത്ത സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിനു തിരശ്ശീല വീണു, കലയുടെ കനകകിരീടം കോഴിക്കോട് സ്വന്തമാക്കി. പാലക്കാടിനെ ഹയര്‍ അപ്പീലിന്റെ ബലത്തില്‍ പിന്നിലാക്കിയാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 944 പോയിന്റ് നേടി കോഴിക്കോട് സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. പാലക്കാടിന് 941 പോയിന്റ് ലഭിച്ചു. അവസാനനിമിഷം അപ്പീലുകളെല്ലാം തള്ളിയതാണ് പാലക്കാടിന് വിനയായത്.
ആതിഥേയരായ കണ്ണൂര്‍ മൂന്നാം സ്ഥാനത്തെത്തി.
കോഴിക്കോടിന് ഇത് തുടര്‍ച്ചയായ പതിനൊന്നാം കിരീടമാണ്. അതോടൊപ്പം പതിനെട്ട്് തവണ കപ്പ്് നേടിയതിന്റെ പുതിയ റെക്കോഡുമാണിത്. തൃശൂരിലാണ് അടുത്ത കലോല്‍സവം നടക്കുക

samapanam-new

സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss