|    Nov 16 Fri, 2018 4:58 am
FLASH NEWS

കഥാകൃത്തിനൊപ്പം : ഏകാന്തതയുടെ അനുഭവങ്ങള്‍ പങ്കുവച്ച് സി വി ബാലകൃഷ്ണന്‍

Published : 8th June 2017 | Posted By: fsq

 

തിരൂര്‍:ഏകാകിയായ എഴുത്തുകാരനാണ് ഞാന്‍… ബാല്യം അസന്തുഷ്ടിയിലായിരുന്നു. നിറപ്പകിട്ടില്ലാത്ത, ആഹ്ലാദങ്ങളില്ലാത്ത, കൂട്ടുക്കാരില്ലാത്ത, ദാരിദ്ര്യം നിത്യാനുഭവമായ ബാല്യം. ഞാനൊരു കുട്ടിയായിരുന്നെങ്കിലും കുട്ടിക്കാലമുണ്ടായിരുന്നില്ല.പ്രശസ്ത കഥാകൃത്ത് സി.വി. ബാലകൃഷ്ണന്‍ തന്റെ എഴുത്തനുഭവങ്ങള്‍ പങ്കിട്ടു. മലയാള സര്‍വകലാശാലയില്‍ കഥാകൃത്തിനോടൊപ്പം പരിപാടിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.കുട്ടിക്കാലത്ത് കൂട്ടായിരുന്നത് പുസ്തകങ്ങള്‍. പുസ്തകത്തില്‍ നിന്ന് ജീവിതം എന്താണെന്ന് പഠിച്ചു. ഗ്രാമത്തിന്റെ നാലതിരുകള്‍ക്കപ്പുറത്ത് പുതിയ ജീവിത മേഖലകള്‍, വ്യത്യസ്ത സമൂഹങ്ങള്‍ എന്നിവമാത്രമല്ല മഹാനഗരങ്ങളും വന്‍കരകളും മഹാസമുദ്രങ്ങളും പുസ്തകങ്ങള്‍ കാണിച്ചുതന്നു. വായനയിലൂടെ നേടിയെടുത്ത രചനാബോധമാണ് എഴുത്തില്‍ പ്രയോഗിച്ചത്. ഗുരുമുഖത്തുനിന്നും കേട്ടിട്ടില്ല; ആരു പഠിപ്പിച്ചിട്ടില്ല. എഴുത്തുകാരാല്‍ ആകര്‍ഷിക്കപ്പെട്ട വായനക്കാരന്‍ പിന്നീട് എഴുത്തുകാരനായെന്നുമാത്രം. എഴുതിയ കൃതികള്‍ പിന്നീട് വായിച്ചു നോക്കാറില്ല. അവയെ വഴിയില്‍ ഉപേക്ഷിക്കാറാണ് പതിവ്. ചുമന്ന് നടക്കാറില്ല. കഥാപാത്രങ്ങളുടെ പേരുപോലും മറന്നുപോവും.  എഴുത്തുകാരന്റെ മനസ്സ് അയാള്‍ക്ക് തന്നെ വിശദീകരിക്കാന്‍ പറ്റാത്ത ഒന്നാണ്. ഓരോ വാക്കിനും ശരീരം മാത്രമല്ല ആത്മാവും ചമയങ്ങളുമുണ്ടെന്ന് സി.വി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് കഥാരചനയുടെ വിവിധ വശങ്ങള്‍ വിദ്യാര്‍ത്ഥികളുമായി പങ്കിട്ടുകൊണ്ട് നടന്ന വ്യത്യസ്ത സെഷനുകളില്‍ ഡോ. അശോക് ഡിക്രൂസ്, ഡോ. അന്‍വര്‍ അബ്ദുള്ള  നേതൃത്വം നല്‍കി. സായാഹ്നസല്ലാപത്തില്‍ ഡോ. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. വൈകുന്നേരം വിദ്യാര്‍ഥികളോടൊപ്പം കഥാകൃത്ത് നൂര്‍ലേക്കിലേക്ക് സായാഹ്നസവാരി നടത്തി. കഥാകൃത്തിനൊപ്പം പരിപാടിയുടെ രണ്ടാം ദിവസമായ ഇന്ന്  “ഒരായുസ്സിന്റെ പുസ്തകം,“ഞാനും ചലച്ചിത്രവും’ എന്നീ ചര്‍ച്ചകള്‍ നടക്കും. 2 ന് ക്യാമ്പസ് രചനകളുടെ അവതരണവും മൂന്നിന് സമാപനസമ്മേളനവും അരങ്ങേറും. തിര കലോല്‍സവം: സ്റ്റേജിതര ഇനങ്ങള്‍ തുടങ്ങി തിരൂര്‍: മലയാളസര്‍വകലാശാല യൂണിയന്‍ കലോല്‍സവം ‘തിര’ സ്റ്റേജിതര ഇനങ്ങള്‍ ആരംഭിച്ചു. ചിത്രകാരനും ശില്‍പ്പിയുമായ സി പി  മോഹനന്‍ ചിത്രരചന നടത്തി   ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. പി  സതീഷ്, യൂനിയന്‍ ചെയര്‍മാന്‍ പി കെ സുജിത്, അമൃത, ടി പി  അഭിജിത്ത്  സംസാരിച്ചു. സ്റ്റേജിതര ഇനങ്ങള്‍  9 ന് സമാപിക്കും.  14 ന് പ്രതിഭാഹരി കലോത്സവത്തിന്റെ സ്റ്റേജ് ഇനങ്ങള്‍ ഉദ്ഘാടനം ചെയ്യും.സിദ്ധാര്‍ത്ഥശിവ മുഖ്യാതിഥിയായിരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss