|    Jan 19 Fri, 2018 11:04 pm
Home   >  Todays Paper  >  Page 4  >  

കഥകളി സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കണമെന്ന് ഹൈക്കോടതി

Published : 12th July 2016 | Posted By: SMR

കൊച്ചി: കഥകളി എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കണമെന്ന് സെന്‍ട്രല്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചുകൊണ്ട് ഹെക്കോടതി ഉത്തരവിട്ടു. സൈജോ കണ്ണനായിക്കല്‍ സംവിധാനം ചെയ്ത സിനിമയില്‍ നഗ്‌നതാ പ്രദര്‍ശനവും അശ്ലീല സംഭാഷണവും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന കാരണത്താല്‍ ബോര്‍ഡ് അനുമതി തടഞ്ഞതിനെതിരേ സംവിധായകനും ഫെഫ്ക ഡയരക്‌റ്റേഴ്‌സ് യൂനിയനും ചേര്‍ന്ന് നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് പി ബി സുരേഷ്‌കുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
സിനിമയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് അനുയോജ്യമായ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി നാലാഴ്ചയ്ക്കകം പ്രദര്‍ശനാനുമതി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. അശ്ലീല പദപ്രയോഗവും നഗ്‌നതാ പ്രദര്‍ശനവും വെട്ടിനീക്കിയാല്‍ പ്രദര്‍ശനാനുമതി നല്‍കാമെന്ന് വ്യക്തമാക്കി സംവിധായകന് ബോര്‍ഡ് കത്തയച്ചിരുന്നു. എന്നാല്‍, അശ്ലീലമെന്ന് പറയപ്പെടുന്ന വാക്ക് ഒഴിവാക്കാന്‍ തയ്യാറാണെന്നും നായകനെ നഗ്‌നനായി ചിത്രീകരിച്ചിരിക്കുന്നത് ചിത്രത്തിന്റെ മര്‍മപ്രധാനമായ ഭാഗമായതിനാല്‍ ഒഴിവാക്കാനാവില്ലെന്നുമായിരുന്നു സംവിധായകന്റെ നിലപാട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day