|    Feb 23 Fri, 2018 11:53 am
FLASH NEWS

കഥകളിമേള ഇന്നു സമാപിക്കും

Published : 15th January 2017 | Posted By: fsq

 

അയിരൂര്‍:  ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത് പച്ചയും കത്തിയും താടിയും മിനുക്കുമെല്ലാം നിറഞ്ഞാടിയ ഇരവുപകലുകള്‍ക്ക് ഇന്ന് വിരാമമാവുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കഥകളിയുടെ ആദ്യപാഠങ്ങള്‍ പഠിക്കുവാനെത്തിയ ആയിരക്കണക്കിനു വിദ്യാര്‍ഥികളും അവരെ നയിച്ച ഗുരുജനങ്ങളും കേരളത്തിന്റെ മുഖമുദ്രയായ കഥകളി ഭാവിതലമുറയുടെ കൈകളില്‍ സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പുതരുന്നു. വിദ്യാര്‍ഥികളുടെ കലാപഠനം യുവജനോല്‍സവ മല്‍സരങ്ങള്‍ക്കു വേണ്ടി മാത്രമാവരുതെന്നും അത്തരം പ്രവണത ഉപേക്ഷിച്ച് കലാപഠനത്തെ ഗൗരവമായി കാണുന്ന ഒരു രീതി കടന്നു വരേണ്ടത് അനിവാര്യമാണെന്നും കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ പി എന്‍ സുരേഷ്. കഥകളിമേളയോടനുബന്ധിച്ച് ക്ലാസിക്കല്‍ കലാമല്‍സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എം അയ്യപ്പന്‍കുട്ടി അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ക്കായി കഥകളി സംഗീതം, തായമ്പക, മലയാളം ഇംഗ്ലീഷ് പ്രസംഗം, ശാസ്ത്രീയ സംഗീതം, വഞ്ചിപ്പാട്ട് എന്നീ മല്‍സരങ്ങള്‍ നടന്നു. വൈകീട്ട് നാലിന് കഥകളിയിലെ തൗരത്രിക സൗന്ദര്യം എന്ന വിഷയത്തില്‍ നടന്ന സെമിനാറിന് കലാമണ്ഡലം സൂര്യനാരായണന്‍ നേത്യത്വം നല്‍കി. ടി സി സുനില്‍ദത്ത് മോഡറേറ്ററായിരുന്നു.ആറിന് കെ ചെല്ലമ്മ ആട്ടവിളക്ക് തെളിയിച്ചു. തുടര്‍ന്ന് പത്മശ്രീ കലാമണ്ഡലം ഗോപി പങ്കെടുത്ത കിര്‍മ്മീരവധം കഥകളി നടന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss