|    Mar 26 Sun, 2017 7:15 am
FLASH NEWS

കഥകളിക്കു പ്രദര്‍ശന അനുമതി

Published : 5th August 2016 | Posted By: SMR

തിരുവനന്തപുരം: നഗ്നരംഗമുണ്ടെന്ന വിവാദത്താല്‍ മാധ്യമശ്രദ്ധ നേടിയ കഥകളി എന്ന ചലച്ചിത്രത്തിന് ഒടുവില്‍ പ്രദര്‍ശനാനുമതി. വിവാദരംഗം ഒഴിവാക്കാതെയാണ് കഥകളി സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചിരിക്കുന്നത്. എ സര്‍ട്ടിഫിക്കറ്റാണു ചിത്രത്തിനു നല്‍കിയിരിക്കുന്നത്. അംഗപരിമിതനായ സൈജോ കണ്ണാനിക്കലാണു സിനിമ സംവിധാനം ചെയ്തത്.
നഗ്നത പ്രദര്‍ശനമുണ്ടെന്ന കാരണത്താല്‍ ആ രംഗങ്ങള്‍ ചിത്രത്തില്‍നിന്നു മാറ്റണമെന്നു സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനെതിരേ സംവിധായകനും ചലച്ചിത്രപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിതനായ സംവിധായകന്‍ കമലും നേരത്തേ സെന്‍സര്‍ ബോര്‍ഡിനെതിരേ ഈ വിഷയത്തില്‍ രംഗത്തെത്തിയിരുന്നു. സിനിമയുടെ അവസാനരംഗത്ത് കഥകളി വേഷം ഉപേക്ഷിച്ച് നായകന്‍ നഗ്നനായി നടന്നു പോവുന്ന രംഗമാണു സെന്‍സര്‍ബോര്‍ഡ് വെട്ടിയത്.

(Visited 10 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക