|    Dec 15 Fri, 2017 10:11 am
Home   >  Todays Paper  >  Page 4  >  

കത്തോലിക്കാ സഭ വിട്ടുപോയവര്‍ക്കായി പുതിയ സംഘടന

Published : 17th September 2016 | Posted By: SMR

കൊച്ചി: കത്തോലിക്കാ സഭ വിട്ടുപോയവരെ ഏകോപിപ്പിച്ച് ഓപണ്‍ ചര്‍ച്ച് മൂവ്‌മെന്റ് എന്നപേരില്‍ പുതിയ സംഘടന രൂപീകരിക്കുന്നു. കാത്തലിക് പ്രീസ്റ്റ് ആന്റ് എക്‌സ് പ്രീസ്റ്റ് നണ്‍സ് അസോസിയേഷനാണു പുതിയ സംഘടന രൂപീകരിക്കുന്നത്.
വിവിധ സഭാവിശ്വാസികള്‍ക്ക് അവരവരുടെ വിശ്വാസത്തില്‍ തന്നെ തുടരാവുന്നതാണ് മൂവ്‌മെന്റിന്റെ പ്രത്യേകത. ക്രിസ്തീയ സഭകള്‍ ഏകീകരിക്കണമെന്നും വിശ്വാസികള്‍ ആചാരസംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ ഇടവരരുതെന്നും  ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സഭകളില്‍ നിന്നു ബുദ്ധിമുട്ടനുഭവിച്ച് ഇറങ്ങിപ്പോന്ന കന്യാസ്ത്രീകളെ പുനരധിവസിപ്പിക്കുന്നതിനു മധ്യകേരളം കേന്ദ്രീകരിച്ച് കേന്ദ്രം ആരംഭിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. കാത്തലിക് പ്രീസ്റ്റ് ആന്റ് എക്‌സ് പ്രീസ്റ്റ് നണ്‍സ് അസോസിയേഷന്‍ ദേശീയ ചെയര്‍മാന്‍ റെജി ഞള്ളാനി, ഫാ. കെ പി ഷിബു, ദേശീയ സമിതി അംഗം എം എല്‍ ആഗസ്തി പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക