|    Aug 14 Tue, 2018 1:52 pm
FLASH NEWS

കത്തുന്നശില: ക്യൂറേറ്റഡ് ചിത്രപ്രദര്‍ശനം ഇന്ന് ആരംഭിക്കും; പ്രമുഖര്‍ പങ്കെടുക്കും

Published : 24th September 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: കേരളത്തിലെ പ്രമുഖരായ 19 ചിത്രകാരന്‍മാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് നടത്തുന്ന ബേണിങ് സ്‌റ്റോണ്‍ (കത്തുന്നശില) ക്യൂറേറ്റഡ് ചിത്രപ്രദര്‍ശനം കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗലറിയില്‍ ഇന്ന് തുടങ്ങും. ചിത്രകലയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി കേരളത്തിനകത്തും പുറത്തും നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയ യുവചിത്രകാരന്മാരാണ് ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തിനു കാഞ്ഞങ്ങാട് എത്തുന്നത്. ആഖ്യാനപരതയില്‍ വ്യത്യസ്തത പുലര്‍ത്തുന്ന വേറിട്ട ചിത്രശൈലികളുടെ ഒത്തുചേരലാവും പുല്ലൂര്‍ ദര്‍പ്പണം കലാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന ചിത്രപ്രദര്‍ശനം. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജിലെ പ്രഫ. കെ ലാല്‍,  ചൈനയുടെ ആര്‍ട്ട് ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ അഖില്‍ജിത്ത്, ടിഎസ് പ്രസാദ് കോട്ടയം സചീന്ദ്രന്‍ കാറഡ്ക്ക തുടങ്ങിയവരുടെ അറുപതോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.ഇന്നു രാവിലെ പത്തിന് കേരള ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ചരിത്രകാരന്‍ ഡോ. സി. ബാലന്‍, ലളിതകലാ അക്കാദമി എക്‌സിക്യൂട്ടീവ് അംഗം എംവി രവീന്ദ്രന്‍, ജയകഷ്ണന്‍ എന്നിവര്‍ സംസാരിക്കും. തിരഞ്ഞെടുക്കപ്പെട്ട ചിത്രകലാ വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശനത്തിനു എത്തുന്ന ചിത്രകാരന്മാരുമായി സംവാദവും ഉണ്ടാവും. രാവിലെ പത്തു മുതല്‍ വൈകുന്നേരം ആറു വരെ പൊതുജനങ്ങള്‍ക്ക് സൗജന്യമയി കാണാവുന്നതാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss