|    Jan 19 Thu, 2017 5:56 am
FLASH NEWS

കത്തുന്നത് ഇല്ലാത്ത കത്തെന്ന് മുകുള്‍ വാസ്‌നിക്

Published : 20th December 2015 | Posted By: G.A.G

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി ചെന്നിത്തലയുടെ പേരില്‍ ഹൈക്കമാന്‍ഡിനു ലഭിച്ചുവെന്ന് പറയുന്ന കത്ത് വാസ്തവത്തില്‍ ഇല്ലാത്തതാണെന്ന് കേരളത്തിന്റെ ചുമതലയുള്ള എ എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല കത്തയച്ചിട്ടില്ല. കത്തയച്ചതായി എഐസിസി സ്ഥിരീകരിച്ചുവെന്ന വാര്‍ത്തയും തെറ്റാണെന്ന് മുകുള്‍ വാസ്‌നിക് പറഞ്ഞു. കത്തു സംബന്ധിച്ച കാര്യങ്ങള്‍ ഡല്‍ഹിയിലെത്തി ചെന്നിത്തല വാസ്‌നികുമായി ചര്‍ച്ച ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വിശദീകരണം. കത്തു സംബന്ധിച്ച് വിവാദങ്ങള്‍ ഇനിയും തുടരുന്നതില്‍ കാര്യമില്ലെന്നും വാസ്‌നിക് പറഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണങ്ങള്‍ മുഖ്യമന്ത്രിയില്‍ ആരോപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അയച്ചതായി പറയപ്പെടുന്ന കത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരു ദേശീയ മാധ്യമമാണ് പുറത്തുവിട്ടത്്. കേരളത്തില്‍ ബിജെപി ഒരു ശക്തിയായി മാറിക്കഴിഞ്ഞുവെന്നും തിരഞ്ഞെടുപ്പിലെ കണക്കുകള്‍ എടുത്തുകാട്ടി കത്തില്‍ സമര്‍ഥിക്കുന്നുണ്ട്.
നായര്‍ സമുദായം ബിജെപിയിലേക്കും ഇടതുമുന്നണിയിലേക്കും പോവുകയാണ്. അഴിമതി വ്യാപകമായി. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ പൂര്‍ണമായും തകര്‍ന്നു കഴിഞ്ഞു.വരുന്ന തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ ചില സര്‍ജിക്കല്‍ നടപടികള്‍ തന്നെ ആവശ്യമാണെന്നും ചെന്നിത്തല പറഞ്ഞതായാണ് പത്രം റിപോര്‍ട്ടു ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക