|    Jan 17 Tue, 2017 12:16 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

കത്തിയ വിമാനത്തില്‍ മലയാളികളുടെ തിരക്ക് കൂട്ടല്‍ : മാധ്യമങ്ങള്‍ക്ക് പരിഹാസം, അനുകൂലിച്ചും പ്രതികൂലിച്ചും വാദമുയരുന്നു

Published : 4th August 2016 | Posted By: G.A.G

ദുബയ്:  വിമാനം ലാന്റ് ചെയ്യുമ്പോള്‍ തന്നെ പെട്ടിയും എടുത്ത് പെട്ടെന്ന് പുറത്തിറങ്ങാനുള്ള മലയാളികളുടെ പതിവ് രീതിയാണ് ഇന്നലെ എമിറേറ്റ്സ് വിമാനത്തിന് തീപിടിച്ചപ്പോള്‍ ആളപായം കുറച്ചത് എന്നും അതല്ല, വിമാനത്തിന് തീപിടിച്ച വിവരമറിഞ്ഞിട്ടും മലയാളികള്‍ ലാപ്‌ടോപ്പും ലഗേജും എടുക്കാനുള്ള തിരക്കൂകൂട്ടുകയായിരുന്നു എന്നും വാദമുയരുന്നു.
വിമാനത്തിന് തീപിടിച്ച വിവരമറിഞ്ഞിട്ടും മലയാളികള്‍ ലാപ്‌ടോപ്പും ലഗേജും എടുക്കാനുള്ള തിരക്കൂകൂട്ടലിലായിരുന്നു എന്നാണ് എന്‍ഡിടിവിയും ഡെക്കാന്‍ ക്രോണിക്കിളും അടക്കമുള്ള ഇന്ത്യന്‍ മാധ്യമങ്ങള്‍ പരിഹസിച്ചത്.

ndtv

ലാപ്‌ടോപ്പ്, ലാപ്‌ടോപ് എ്ന്നു മലയാളികള്‍ നിലവിളിച്ചതായി എന്‍ഡിടിവി പരിഹസിച്ചപ്പോള്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ വിമാനത്തില്‍ പുക നിറഞ്ഞപ്പോഴും ഹാന്‍ഡ്ബാഗ് എടുക്കാന്‍ ശ്രമിച്ച് സമയം കളഞ്ഞതായി ഡെക്കാന്‍ ക്രോണിക്ക്്ള്‍ വാര്‍ത്ത നല്‍കി.

decccan-chronicle

വിമാനം താഴെയിറങ്ങുന്നതിന് മുന്‍പു തന്നെ അവശ്യവസ്തുക്കള്‍ കൈവശമുണ്ടെന്നുറപ്പുവരുത്തി എല്ലാവിധ തയ്യാറെടുപ്പുകളോടെയും താഴെയിറങ്ങാന്‍ തയ്യാറായി മലയാളിയാത്രക്കാര്‍ ഇരുന്നതിനാലാണ് ഇത്രവലിയ വിമാനത്തില്‍ മുന്നൂറോളം യാത്രക്കാരുണ്ടായിട്ടും ആര്‍ക്കും അപകടമില്ലാതെ പുറത്തെത്തിക്കാന്‍ കഴിഞ്ഞതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വിമാനത്തിന് തകരാറ് സംഭവിച്ചിട്ടും പൈലറ്റും ജീവനക്കാരും യാത്രക്കാര്‍ പരിഭ്രാന്തരാകാതിരിക്കാന്‍ വേണ്ടി വിമാനം നിലത്തിറങ്ങിയതിന് ശേഷമാണ് വിവരം അറിയിക്കുന്നതെന്ന് വിമാനത്തിലെ യാത്രക്കാരില്‍ ഒരാളായ തിരുവനന്തപുരം കവടിയാര്‍ സ്വദേശി ഹാഫിസ് അബ്ദുല്‍ വഹാബ് പറഞ്ഞു. കുടുംബത്തോടൊത്ത് കപ്പല്‍ യാത്ര ചെയ്യാനായി യൂറോപ്പിലേക്ക് പുറപ്പെട്ടതായിരുന്നു ഹാഫിസ്.

 

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 498 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക