|    May 28 Sun, 2017 10:37 am
FLASH NEWS

കത്തിമുനയില്‍ നിര്‍ത്തി കൊള്ളയടിച്ച കേസ്: പ്രതികളെ തിരിച്ചറിഞ്ഞു

Published : 6th October 2016 | Posted By: Abbasali tf

വിദ്യാനഗര്‍: ദമ്പതികളുടെ കത്തിമുനയില്‍ നിര്‍ത്തി സ്വര്‍ണവും പണവും കൊള്ളയടിച്ച കേസില്‍ പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കി. ഇവരെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. മഞ്ചേശ്വരം തൂമിനാട്ടെ അബ്ദുര്‍ റഹ്്മാന്‍ മുബാറക് (26), മഞ്ചേശ്വരം, കുണ്ടുകൊളക്കയിലെ മുഹമ്മദ് ഹനീഫ എന്ന അന്‍ചു എന്ന അന്‍സാര്‍(26), ഇംതിയാസ് എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റി(രണ്ട്)ന്റെ സാന്നിധ്യത്തില്‍ കാസര്‍കോട് സബ്ജയിലില്‍ തിരിച്ചറിയില്‍ പരേഡിന് വിധേയമാക്കിയത്. കഴിഞ്ഞമാസം ഒമ്പതിന് രാത്രിയാണ് മഞ്ചേശ്വരം കടമ്പാറിലെ രവീന്ദ്രഷെട്ടിയെയും ഭാര്യയെയും അക്രമിക്കുകയും കത്തിമുനയില്‍ നിര്‍ത്തി 16 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നത്.  മുഖ്യപ്രതി മഞ്ചേശ്വരം കെദുമ്പാടിയിലെ ഹനീഫിന് വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day