|    Jul 21 Fri, 2017 10:29 pm
FLASH NEWS
Home   >  Kerala   >  

കത്തിനെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് ചെന്നിത്തല

Published : 18th December 2015 | Posted By: G.A.G

തിരുവനന്തപുരം : തന്റെ പേരില്‍ ഹൈക്കമാന്‍ഡിന് അയച്ചതെന്ന്് പറയപ്പെടുന്ന കത്തിനെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ഭരണത്തുടര്‍ച്ചയ്ക്ക് എന്താണ് ആവശ്യമായതെന്ന് തനിക്കറിയാമെന്നും പറയേണ്ടിടത്ത് കാര്യങ്ങള്‍ പറയുമെന്നും ചെന്നിത്തല പറഞ്ഞു.
സോണിയയോട് പറയേണ്ട രീതിയില്‍ പറയാന്‍ അറിയാം. ഹൈക്കമാന്‍ഡിനോട് പറയാനുള്ളത് പറയും. ഇരുപത് വര്‍ഷത്തോളം എ.ഐ.സി.സിയിലും ഒമ്പത് വര്‍ഷം കെ.പി.സി.സി പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുള്ളയാണ് താനെന്നും ചെന്നിത്തല ഓര്‍മപ്പെടുത്തി.മാധ്യമങ്ങളില്‍ക്കൂടി കാര്യങ്ങള്‍ വിളി്ച്ചുപറഞ്ഞ് വിവാദമുണ്ടാക്കുന്ന പതിവ് തനിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ കത്തിനെക്കുറിച്ച് ഇന്നലത്തന്നെ അന്വേഷണം ആരംഭിച്ചതായാണ് ചെന്നിത്തല പറഞ്ഞത്. ഇന്നു വൈകീട്ട് ചെന്നിത്തല ഡല്‍ഹിക്ക്് യാത്ര തിരിക്കും. സോണിയയെയും രാഹുലിനെയും കണ്ട് പുതിയ സംഭവവികാസങ്ങള്‍ അദ്ദേഹം ചര്‍ച്ച ചെയ്യും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക