|    Mar 24 Fri, 2017 7:53 am
FLASH NEWS

കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് സുധീരന്‍

Published : 18th December 2015 | Posted By: G.A.G

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി ചെന്നിത്തലയുടെ പേരില്‍ ഹൈക്കമാന്‍ഡിനു ലഭിച്ചുവെന്ന് പറയുന്ന കത്തിനെക്കുറിച്ച് ജനത്തിന് ബോധ്യമാകുന്ന അന്വേഷണം വേണമെന്ന് കെപിസിസിപ്രസിഡന്റ് വിഎം സുധീരന്‍ . ഏത് രീതിയിലുള്ള അന്വേഷണം വേണമെന്ന്് കെപിസിസി ആവശ്യപ്പെടുന്നില്ലെന്നും സര്‍ക്കാരാണ് ഏതു തരം അന്വേഷണം വേണമെന്ന്് തീരുമാനിക്കേണ്ടതെന്നും സുധീരന്‍ പറഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണങ്ങള്‍ മുഖ്യമന്ത്രിയില്‍ ആരോപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അയച്ചതായി പറയപ്പെടുന്ന കത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരു ദേശീയ മാധ്യമമാണ് പുറത്തുവിട്ടത്്. കേരളത്തില്‍ ബിജെപി ഒരു ശക്തിയായി മാറിക്കഴിഞ്ഞുവെന്നും തിരഞ്ഞെടുപ്പിലെ കണക്കുകള്‍ എടുത്തുകാട്ടി കത്തില്‍ സമര്‍ഥിക്കുന്നുണ്ട്.
നായര്‍ സമുദായം ബിജെപിയിലേക്കും ഇടതുമുന്നണിയിലേക്കും പോവുകയാണ്. അഴിമതി വ്യാപകമായിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ പൂര്‍ണമായും തകര്‍ന്നു കഴിഞ്ഞു.വരുന്ന തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ ചില സര്‍ജിക്കല്‍ നടപടികള്‍ തന്നെ ആവശ്യമാണെന്നും ചെന്നിത്തല പറഞ്ഞതായാണ് പത്രം റിപോര്‍ട്ടു ചെയ്തത്.

(Visited 65 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക