|    Aug 19 Sun, 2018 8:53 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കത്തിടപാട്: നടപടിക്രമം പാലിച്ചില്ലെങ്കില്‍ അച്ചടക്ക നടപടി

Published : 5th August 2018 | Posted By: kasim kzm

തിരുവനന്തപുരം: എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഹൈക്കോടതിയിലും മറ്റ് അധികാരസ്ഥാനങ്ങളിലെയും കത്തിടപാടുകള്‍ നടത്തുമ്പോള്‍ സെക്രട്ടേറിയറ്റ് ഓഫിസ് മാന്വലിലെയും മാന്വല്‍ ഓഫ് ഓഫിസ് പ്രൊസീജിയറിലെയും റൂള്‍സ് ഓഫ് കറസ്‌പോണ്ടന്‍സ് കര്‍ശനമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അറിയിച്ചു. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പ് അധ്യക്ഷന്‍മാര്‍ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കര്‍ശന നിര്‍ദേശം നല്‍കി. ചില ജീവനക്കാര്‍ ഹൈക്കോടതി കേസുകളുമായി ബന്ധപ്പെട്ടു ഹൈക്കോടതി ജഡ്ജിക്ക് നേരിട്ട് കത്തയച്ചത് റൂള്‍സ് ഓഫ് കറസ്—പോണ്ടന്‍സിന് വിരുദ്ധമാണ്. ഈ നടപടി അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss