|    Aug 19 Sun, 2018 11:21 pm
FLASH NEWS

കത്തിക്കരിഞ്ഞ ശരീരഭാഗങ്ങള്‍ കണ്ടെത്തിയ സംഭവം: നിര്‍ണായക തെളിവായി ഷര്‍ട്ടിന്റെ ഭാഗം

Published : 22nd February 2018 | Posted By: kasim kzm

കുന്നംകുളം: ചൂണ്ടലില്‍ കത്തി കരിഞ്ഞ നിലയില്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണ്ണായക തെളിവായി ഷര്‍ട്ടിന്റെ കൈയുടെ ഭാഗം. ശനിയാഴ്ച്ച വൈകീട്ടാണ് ചൂണ്ടല്‍ പാടശേഖരത്തില്‍ കത്തി കരിഞ്ഞ നിലയിലുള്ള ശരീര ഭാഗങ്ങള്‍ ലഭിച്ചത്.
പോസ്റ്റ്മാര്‍ട്ടത്തില്‍ ശരീര ഭാഗങ്ങള്‍ പുരുഷന്റെതോ സ്ത്രീയുടെതാണോ എന്ന് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഷര്‍ട്ടിന്റെ കൈ ലഭിച്ചത് പോലിസിനെ സംബന്ധിച്ച് ഏറെ ആശ്വാസകരമായിരിക്കുകയാണ്. സംഭവത്തെകുറിച്ച് യാതൊരു സൂചനയുമില്ലാത്ത ഘട്ടത്തില്‍ ഷര്‍ട്ടിന്റെ കൈയുടെ ഭാഗം ലഭിച്ചത് നിര്‍ണായകവുമാണ്.
ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയ ഞായറാഴ്ച തന്നെ ഷര്‍ട്ടിന്റെ ഭാഗം ലഭിച്ചിരുന്നു. എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ട്, പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് എന്നിവ കേസേന്വഷണത്തിന് ഫലപ്രദമല്ലാത്ത സാഹചര്യത്തിലാണ് ഷര്‍ട്ടിന്റെ ഭാഗം ഉപയോഗിച്ചുള്ള അന്വേഷണത്തിലേക്ക് പോലിസ് പ്രവേശിച്ചിരിക്കുന്നത്.
ഇതര സംസ്ഥാന തൊഴിലാളി ക്യാംപുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനാണ് പോലിസ് ഇപ്പോള്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്. സമീപ പ്രദേശങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കാണാതായവരെകുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. തിരുവനന്തപുരത്തെ ലാബില്‍ നിന്ന് റിപ്പോര്‍ട്ട് വന്നതിന് ശേഷം കുടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയും പോലിസിനുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss