|    Jul 26 Wed, 2017 10:06 am
FLASH NEWS

കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച; നാലുപേര്‍ അറസ്റ്റില്‍

Published : 30th September 2016 | Posted By: Abbasali tf

കാസര്‍കോട്: മഞ്ചേശ്വരം കടമ്പാറില്‍ വൃദ്ധദമ്പതികളുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്നു സ്വര്‍ണാഭരണങ്ങളും പണവും കാറും കവര്‍ച്ച ചെയ്ത കേസില്‍ നാലു പേരെ കാസര്‍കോട് ഡിവൈഎസ്പി എം വി സുകുമാരനും സംഘവും അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം കുണ്ടുകുളത്തെ ആബിദാ മന്‍സിലില്‍ അജ്ജു എന്ന മൊയ്തീന്‍ അന്‍സാര്‍ (23), തൂമിനാട് ഹില്‍ടോപ് നഗര്‍ സാക്കി മന്‍സിലിലെ അബ്ദുര്‍റഹ്്മാന്‍ മുബാറക് എന്ന മുബാറക് (26), മഞ്ചേശ്വരം ഉദ്യാവര്‍ ഫസ്റ്റ് റെയില്‍വേ സിഗ്‌നല്‍ അഹമ്മദ് കോംപൗണ്ടിലെ മുഹമ്മദ് ഹനീഫ എന്ന അന്‍സാര്‍ (26), മഞ്ചേശ്വരത്തെ ഹമീദ് ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന ഇംതിയാസ് (28) എന്നിവരാണ് അറസ്റ്റിലായത്. ഹൊസങ്കടി കടമ്പാര്‍കട്ടയിലെ രവീന്ദ്രനാഥ ഷെട്ടി (79), ഭാര്യ മഹാലക്ഷ്മി (66) എന്നിവരെ കത്തികാട്ടി ഭീഷണിപ്പെടുത്തി 19.5 പവന്‍ സ്വര്‍ണാഭരണവും 25,000 രൂപയും കവര്‍ച്ച ചെയ്ത കേസിലാണ് അറസ്റ്റ്. ഈ മാസം ഒമ്പതിന് പുലര്‍ച്ചെ രണ്ടോടെയാണ് കവര്‍ച്ച നടന്നത്. കവര്‍ച്ചയ്ക്കു ശേഷം സംഘം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറുമായി കടന്നുകളയുകയായിരുന്നു. ഈ കാര്‍ ഏതാനും ദിവസങ്ങള്‍ക്കു ശേഷം കര്‍ണാടക പണമ്പൂരില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം പോലിസ് ക്ലബ്ബില്‍ നിന്ന് ചാടി രക്ഷപ്പെട്ട ഹൊസങ്കടിയിലെ ഓട്ടോ ഡ്രൈവര്‍ കടമ്പാറിലെ ഹനീഫ(27)യടക്കം രണ്ടു പേരെ കൂടി പിടികിട്ടാനുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു. അന്‍സാറിനെ കഴിഞ്ഞ ദിവസം ഹൊസങ്കടിയില്‍ വച്ചും മറ്റു മൂന്നു പേരെ തലപ്പാടിയില്‍ വച്ചുമാണ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് സ്വര്‍ണമാലയും വജ്രമോതിരവും 22,000 രൂപയും കണ്ടെത്തിയതായി പോലിസ് പറഞ്ഞു. ബാക്കിയുള്ള സ്വര്‍ണാഭരണങ്ങള്‍ കര്‍ണാടകയില്‍ വില്‍പന നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ അബ്ദുര്‍റഹ്്മാന്‍ മുബാറക് ഏതാനും മാസങ്ങള്‍ക്കു മുമ്പ് മഞ്ചേശ്വരം തൂമിനാട്ട് പോലിസുകാരനെ ആക്രമിച്ച കേസിലും പ്രതിയാണ്. ഈ സംഭവത്തില്‍ മുബാറക്കിനെതിരേ വധശ്രമത്തിന് കേസെടുത്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക