|    Jan 24 Tue, 2017 4:59 pm
FLASH NEWS

കത്തികാട്ടി കവര്‍ച്ച; റിട്‌സ് കാറും ബൈക്കും കണ്ടെടുത്തു

Published : 12th October 2016 | Posted By: Abbasali tf

മഞ്ചേശ്വരം: ദമ്പതികളുടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കൊള്ളയടിച്ച കേസില്‍ ഒരു റിട്‌സ് കാറും രണ്ട് ബൈക്കും കേസ് അന്വേഷിക്കുന്ന കുമ്പള സിഐ കണ്ടെടുത്തു. മോഷണം പോയ റിട്‌സ് കാര്‍ നേരത്തെ പണമ്പൂരില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.കേസിലെ നാല് പ്രതികളെയും പോലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കാറും രണ്ട് ബൈക്കും കണ്ടെത്താനായത്. മഞ്ചേശ്വരം കുണ്ടുകുളത്തെ ആബിദാ മന്‍സിലില്‍ അജ്ജു എന്ന മൊയ്തീന്‍ അന്‍സാര്‍ (23), തൂമിനാട് ഹില്‍ടോപ് നഗറില്‍ സാക്കി മന്‍സിലിലെ അബ്ദുര്‍ റഹ്മാന്‍ മുബാറക് എന്ന മുബാറക് (26), മഞ്ചേശ്വരം ഉദ്യാവര്‍ റെയില്‍വെ ഒന്നാം സിഗ്‌നലിനടുത്ത അഹമ്മദ് കോംപൗണ്ടില്‍ മുഹമ്മദ് ഹനീഫ എന്ന അന്‍സാര്‍ (26), മഞ്ചേശ്വരത്തെ ഹമീദ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇംതിയാസ് (28) എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടിരുന്നത്. തൊക്കോട്ട് നിന്നാണ് പ്രതികള്‍ കവര്‍ച്ചക്ക് വന്ന റിട്‌സ് കാര്‍ കണ്ടെടുത്തത്. ഇത് വാടകക്കെടുത്തതാണെന്ന് പ്രതികള്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. കേസിലെ പ്രതി ഇംതിയാസ് സ്വര്‍ണം വിറ്റ് കിട്ടിയ കാശ് കൊണ്ട് പുതിയ പള്‍സര്‍ ബൈക്ക് വാങ്ങിയതായിരുന്നു. ഈ ബൈക്കും കേസിലെ മറ്റൊരു പ്രതി അജ്ജു എന്ന മൊയ്തീന്‍ അന്‍സാറിന്റെ വീട്ടില്‍ നിന്ന് മറ്റൊരു ബൈക്കും കണ്ടെടുത്തു. കവര്‍ച്ചക്ക് എത്തിയ സംഘത്തിന്റെ കൈയില്‍ ഒരു വാളും ഒരു ഇരുമ്പ് ദണ്ഡുമുണ്ടായിരുന്നു. ഇതും പോലിസ് കസ്റ്റഡിയിലെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക