|    Aug 19 Sat, 2017 4:52 pm
FLASH NEWS

കതൃക്കടവില്‍ ഫാന്‍സി ഷോപ്പിന് തീപ്പിടിച്ച് ലക്ഷങ്ങളുടെ നഷ്ടം

Published : 17th November 2016 | Posted By: SMR

കൊച്ചി: കതൃക്കടവില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാന്‍സി ഷോപ്പിന് തീപ്പിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. ആളപായമില്ല. കലൂര്‍-കതൃക്കടവ് പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഫ്രാന്‍സിസ് ഫാന്‍സി ഷോപ്പിലാണ് ഇന്നലെ ഉച്ചക്ക് 2.15 ഓടെ തീപിടിത്തമുണ്ടായത്. തീപ്പിടിത്തത്തില്‍ കടയില്‍ വില്‍പനക്കായി സൂക്ഷിച്ചിരുന്ന മുഴുവന്‍ സാധനങ്ങളും കത്തിനശിച്ചു. കലൂര്‍ സ്വദേശിയായ സേവ്യറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഷോപ്പ്. മൂന്നുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനില്‍നിന്നുള്ള രണ്ട് യൂനിറ്റ് എത്തി 45 മിനിറ്റുകൊണ്ടാണ് തീയണച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക