|    Jul 21 Fri, 2017 8:06 am
FLASH NEWS

‘കതിര്‍മണി ‘ വീണ്ടും വിപണിയിലേക്ക്‌

Published : 15th July 2017 | Posted By: fsq

 

വാളക്കുളം: കെഎച്ച്എം വിദ്യാര്‍ഥികള്‍ ഒഴിവുദിവസങ്ങളില്‍ പാഠത്ത് ക്യഷിയിറക്കി വിളവെടുത്ത അരി വിപണിയിലെത്തിച്ചു. സ്‌കൂളിലെ ഹരിതസേന തങ്ങളുടെ ബ്രാന്റായ കതിര്‍മണി അരിയാണ് വീണ്ടും വില്‍പനയ്ക്കായി വിപണിയിലെത്തിച്ചത്. അരിക്ക് പുറമെ അവിലും ഇതെ ബ്രാന്റില്‍ കുട്ടികള്‍ പുറത്തിറക്കുന്നുണ്ട്. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ അമിത് മീണ വിപണനോദ്ഘാടനം നിര്‍വഹിച്ചു. അരിക്കായി ഇതരസംസ്ഥാനങ്ങളെ മാത്രം ആശ്രയിക്കുന്ന രീതി മാറണമെന്നും വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള പുതുതലമുറ കാര്‍ഷിക രംഗത്തേക്ക് കടന്നുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജില്ലാ കലക്ടര്‍ കുട്ടികളുമായി സംവദിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം കതില്‍മണി അരിയുടെ വിപണനോദ്ഘാടനം ക്യഷി മന്ത്രിയായിരുന്നു നിര്‍വഹിച്ചിരുന്നത്. ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ പി കെ മുഹമ്മദ് ബഷീര്‍, അധ്യാപകരായ എന്‍ ജയശ്രീ, കെ പി ഷാനിയാസ്, ടി മുഹമ്മദ്, ആത്തിഫ് ഇ കെ, ഇസ്ഹാഖ് വി സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക