|    Jan 19 Thu, 2017 4:29 pm
FLASH NEWS

കതിരൂര്‍ മനോജ് വധക്കേസ്; പി ജയരാജനെ പ്രതിചേര്‍ത്തു

Published : 21st January 2016 | Posted By: swapna en

p-jayarajan
കണ്ണൂര്‍; ആര്‍എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സിബിഐ കോടതി പ്രതിചേര്‍ത്തു. പി ജയരാജനെ 25ാം പ്രതിയായാണ് ചേര്‍ത്തത്. യുഎപിഎയിലെ 18ാം വകുപ്പ് പ്രകാരമാണ് പ്രതിയാക്കിയിരിക്കുന്നത്. ഗുഢാലോചനകേസില്‍ ജയരാജനെതിരേ തെളിവ് ലഭിച്ചതിനാലാണ് സിബിഐ അദ്ദേഹത്തെ പ്രതിചേര്‍ത്തത്. അരിയില്‍ ഷൂക്കൂര്‍ വധക്കേസിലും ജയരാജന്‍ പ്രതിയാണ്. യുഎപിഎ നിയമപ്രകാരം പ്രതിയാകുന്ന ആദ്യ സിപിഎം നേതാവണ്് ജയരാജന്‍.കേസിലെ പ്രധാന പ്രതി ജയരാജനാണെന്ന് സിബിഐ പറഞ്ഞു.മുഖ്യപ്രതി വിക്രമാദിത്യന്‍ ജയരാജനുവേണ്ടിയാണ് കുറ്റം നടത്തിയതെന്നും സിബിഐ വ്യക്തമാക്കി.

നേരത്തെ കോടതി പി ജയരാജന്റെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ഇപ്പോള്‍ ജയരാജന്‍ ചികില്‍സയിലാണ്.
ജയരാജനെ സിബിഐ പ്രതിചേര്‍ത്തത് ആര്‍എസ്എസ്സിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഏത് വിധേനയും കേസിനെ നേരിടും-പിണറായി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 242 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക