|    Jul 22 Sun, 2018 6:27 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കതിരൂര്‍ മനോജ് വധക്കേസ് : ജയരാജന് യുഎപിഎ ; അനുബന്ധ കുറ്റപത്രം കോടതി സ്വീകരിച്ചു

Published : 19th September 2017 | Posted By: fsq

 

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം നേതാവ് പി ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരേ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം സിബിഐ കോടതി ഫയലില്‍ സ്വീകരിച്ചു. ജയരാജന്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരേയുള്ള കുറ്റപത്രമാണ് കോടതി സ്വീകരിച്ചത്. കേന്ദ്രത്തിന്റെ അനുമതിയോടെ കേസില്‍ യുഎപിഎ ചുമത്തിയത് പ്രതിഭാഗം ശക്തമായി എതിര്‍ത്തെങ്കിലും കോടതി, കേസിന്റെ തുടര്‍നടപടികള്‍ക്കിടയില്‍ ഇതു പരിഗണിക്കാമെന്നാണ് നിര്‍ദേശിച്ചത്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ കേന്ദ്ര അനുമതിയോടെയാണ് ഈ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയതെന്ന് സിബിഐ വാദിച്ചു. നവംബര്‍ 16ന് ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികളോട് ഹാജരാവാന്‍ കോടതി പറഞ്ഞു. സിബിഐ സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കവെ, പ്രതികള്‍ക്കെതിരേ നിലവില്‍ കുറ്റം ചുമത്താനുള്ള മതിയായ കേസുണ്ടെന്നും കോടതി നിരീക്ഷിച്ചു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി മാവിശേരി മധുസൂദനന്‍, തലശ്ശേരി ഈസ്റ്റ് കതിരൂര്‍ കുന്നുമ്മല്‍ വീട്ടില്‍ രാജേഷ്, തലശ്ശേരി മീത്തല്‍ വീട്ടില്‍ മഹേഷ്, ഈസ്റ്റ് കതിരൂര്‍ കുളപ്പുരത്ത് കണ്ടിവീട്ടില്‍ സുനില്‍ കുമാര്‍, കതിരൂര്‍ ചുണ്ടകപ്പൊയില്‍ മംഗലശ്ശേരി വീട്ടില്‍ സജിലേഷ് എന്നിവര്‍ക്കെതിരേയാണ് സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ മറ്റു പ്രതികള്‍ക്കെതിരേയുള്ള കുറ്റപത്രം സിബിഐ നേരത്തേ സമര്‍പ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ തന്നെ യുഎപിഎ ചുമത്തിയ കേസുകളില്‍ കുറ്റപത്രം ഫയലില്‍ സ്വീകരിക്കാവുന്നതാണെന്ന സിബിഐയുടെ വാദം അംഗീകരിച്ചാണ് കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിച്ച് പ്രതികള്‍ക്കു സമന്‍സയക്കാന്‍ ഉത്തരവായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss