|    Jan 23 Mon, 2017 4:01 pm

കതിരൂര്‍ മനോജ് വധം: സുപ്രിംകോടതിയില്‍ ഹരജി

Published : 6th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസിന്റെ വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. ഹരജി പരിഗണിച്ച കോടതി, വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹരജിക്കാരനുവേണ്ടി ഹാജരായ അഡ്വ. കൈലാസ് നാഥിന് നിര്‍ദേശം നല്‍കി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നു വിചാരണ തമിഴ്‌നാട്ടിലേക്കോ മറ്റു സംസ്ഥാനങ്ങളിലേക്കോ മാറ്റണമെന്നാണു പ്രധാന പ്രോസിക്യൂഷന്‍ സാക്ഷിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ വി ശശിധരന്‍ സമര്‍പ്പിച്ച ഹരജിയിലെ ആവശ്യം.
ഭരണസംവിധാനങ്ങളും സംഘടനാ ശക്തിയും ഉപയോഗിച്ച് സിപിഎം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഈ സാഹചര്യത്തില്‍ മനോജിന്റെ കുടുംബത്തിനു നീതി ലഭിക്കില്ലെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. കേസിലെ 25ാം പ്രതിയായ സിപിഎം നേതാവ് പി ജയരാജന്‍ വിചാരണയെ എങ്ങനെ സ്വാധീനിക്കുമെന്നു കോടതി ആരാഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക