|    Oct 21 Sun, 2018 1:52 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കതിരൂര്‍ മനോജ് വധം: വാദംകേള്‍ക്കല്‍ 18ലേക്കു മാറ്റി

Published : 8th September 2017 | Posted By: fsq

 

കൊച്ചി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ അനുബന്ധ കുറ്റപത്രത്തിന്‍മേലുള്ള വാദം കേള്‍ക്കുന്നത് 18ലേക്കു മാറ്റി. കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള അനുബന്ധ കുറ്റപത്രത്തിന്റെ പരിശോധന പൂര്‍ത്തിയായിട്ടില്ലാത്തതിനെത്തുടര്‍ന്നാണ് വാദം കേള്‍ക്കുന്നത് മാറ്റിവച്ചത്. കേസില്‍ പി ജയരാജനുള്‍പ്പെടെയുള്ളവര്‍ക്കെതിരേ യുഎപിഎ ചുമത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ അനുവാദമില്ലാതെയാണെന്നും കുറ്റപത്രം ഫയലില്‍ സ്വീകരിക്കരുതെന്നും പ്രതിഭാഗം വ്യക്തമാക്കി. എന്നാല്‍ സിബിഐ കേന്ദ്ര ഏജന്‍സിയാണെന്നും സംസ്ഥാനസര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ മാത്രം അനുമതി മതിയെന്നും സിബിഐ വ്യക്തമാക്കി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ഇരുഭാഗങ്ങളുടെയും വാദം കേട്ടശേഷം മാത്രമേ അനുബന്ധ കുറ്റപത്രം ഫയലില്‍ സ്വീകരിക്കുന്നതുസംബന്ധിച്ചു തീരുമാനമെടുക്കുകയുള്ളൂ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss