|    Aug 21 Mon, 2017 8:04 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കതിരൂര്‍ മനോജ് വധം : യുഎപിഎ ഒഴിവാക്കണമെന്ന ഹരജിയില്‍ നോട്ടീസ്‌

Published : 2nd August 2017 | Posted By: fsq

 

കൊച്ചി: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജിനെ കൊന്ന കേസിലെ യുഎപിഎ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 19 പ്രതികള്‍ സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും അന്വേഷണ ഏജന്‍സിയായ സിബിഐക്കും ഹൈക്കോടതി നോട്ടീസയച്ചു. കേസിലെ ഒന്നാംപ്രതി വിക്രമന്‍ അടക്കമുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. യുഎപിഎ നിയമം ചുമത്തുന്നതിന് മുന്‍കൂര്‍ അനുമതി വേണമെന്നും അതുണ്ടായില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പിന്നീടാണ് ഈ അനുമതി നല്‍കിയതെന്നും ഹരജി പറയുന്നു. അനുമതി കൊടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ല. സംസ്ഥാനസര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന കാര്യമാണിത് എന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കോടതി നോട്ടീസയച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക