|    Jul 18 Wed, 2018 8:05 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കതിരൂര്‍ മനോജ് വധം : യുഎപിഎക്കെതിരേ പി ജയരാജന്‍ ഹൈക്കോടതിയില്‍

Published : 29th September 2017 | Posted By: fsq

 

കൊച്ചി: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജിനെ കൊന്ന കേസിലെ യുഎപിഎ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 25ാം പ്രതിയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്‍ അടക്കം ആറു പ്രതികള്‍ കൂടി ഹൈക്കോടതിയെ സമീപിച്ചു. പി ഐ മധുസൂദനന്‍, റിജേഷ്, മഹേഷ്, സുനില്‍കുമാര്‍, സജിലേഷ്, എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിലെ ഒന്നാംപ്രതി വിക്രമന്‍ അടക്കം 19 പ്രതികള്‍ സമര്‍പ്പിച്ച ഹരജി നേരത്തെ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. ഈ കേസിനൊപ്പം പി ജയരാജന്റെ ഹരജി പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. യുഎപിഎ നിയമം ചുമത്തുന്നതിനു മുന്‍കൂര്‍ അനുമതി വേണമെന്നും അതുണ്ടായില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പിന്നീടാണ് ഈ അനുമതി നല്‍കിയതെന്നും ഹരജി പറയുന്നു. കേസെടുത്തതിന് ശേഷമാണ് യുഎപിഎ കൊണ്ടുവരുന്നത്. അനുമതി കൊടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ല. സംസ്ഥാനസര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന കാര്യമാണിതെന്നും ഹരജിക്കാര്‍ വാദിക്കുന്നു. വിക്രമന്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും അന്വേഷണ ഏജന്‍സിയായ സിബിഐക്കും ഹൈക്കോടതി നോട്ടീസയച്ചിരുന്നു. 2014 സപ്തംബര്‍ ഒന്നിനാണ് മനോജിനെ ബോംബെറിഞ്ഞും വെട്ടിയും കുത്തിയും കൊല്ലുന്നത്. കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss