|    Jan 20 Fri, 2017 12:59 am
FLASH NEWS

കതിരൂര്‍ മനോജ് വധം: പി ജയരാജന്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കും

Published : 1st February 2016 | Posted By: SMR

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ പ്രതിചേര്‍ത്ത സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കും. സെഷന്‍സ് കോടതി ജാമ്യാപേക്ഷ മൂന്നാംതവണയും തള്ളിയ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.
അടുത്ത ദിവസം ഹരജി നല്‍കുമെന്ന് അഡ്വ. പി വിശ്വന്‍ അറിയിച്ചു. അതേസമയം, പി ജയരാജന്റെ ജാമ്യഹരജിയില്‍ സിബിഐ തടസ്സഹരജിയും നല്‍കുമെന്നറിയുന്നു. ജയരാജനെ പ്രതിചേര്‍ക്കാന്‍ ആവശ്യമായ തെളിവുകളുണ്ടെന്നാണ് സിബിഐ വാദം. ജാമ്യഹരജി പരിഗണിക്കുമ്പോള്‍ കേസ് ഡയറിയടക്കം കോടതിയില്‍ ഹാജരാക്കും.
സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കള്ളക്കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സിപിഎം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സംസ്ഥാന സമിതിയംഗം എം വി ജയരാജന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആശുപത്രിയില്‍ കിടക്കുന്ന പി ജയരാജനെ ജാമ്യത്തിലിറക്കാന്‍ നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്നും എം വി ജയരാജന്‍ പറഞ്ഞിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 81 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക