|    Oct 19 Thu, 2017 10:06 pm
FLASH NEWS
Home   >  Kerala   >  

കതിരൂര്‍ മനോജ് കൊലപാതകം: ഭീകരപ്രവര്‍ത്തനമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

Published : 5th October 2017 | Posted By: mi.ptk

കൊച്ചി: കതിരൂര്‍ മനോജ് കൊലപാതകത്തെ ഭീകരപ്രവര്‍ത്തനമായി കാണാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. യുഎപിഎ നിയമ പ്രകാരമുള്ള കുറ്റകൃത്യമായി ഈ സംഭവത്തെ കാണാനാവില്ലെന്നും രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, സുരക്ഷ, പരമാധികാരം എന്നിവക്ക് ഭീഷണിയായ ഒന്നും കേസിലില്ലെന്നും അഡീഷണല്‍ സെക്രട്ടറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
യുഎപിഎ പ്രകാരമുള്ള നടപടികള്‍ ആരംഭിക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശവും യുഎപിഎ ചുമത്തിയതും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി വിക്രമനും, 25-ാം പ്രതി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന് പ്രോസിക്യൂഷന്‍ അനുമതി കൊടുക്കാമെന്നാണ് യുഎപിഎ നിയമം അനുശാസിക്കുന്നതെന്നും കൊലപാതകം നടന്നിരിക്കുന്നത് സംസ്ഥാനത്തിന്റെ അധികാരപരിധിയുടെ അകത്തായതിനാല്‍ പ്രോസിക്യൂഷന്‍ അനുമതിക്കുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണെന്നും സത്യവാങ്മൂലം പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക