|    Apr 24 Mon, 2017 1:17 am
FLASH NEWS

കണ്‍സ്യൂമര്‍ ഫെഡ് സമരം ജീവനക്കാര്‍ പ്രതിഷേധ പൊങ്കാല അര്‍പ്പിച്ചു

Published : 10th November 2016 | Posted By: SMR

കൊല്ലം: ഐഎന്‍ടിയുസി യുവജന വിഭാഗത്തിന്റെ നേതൃത്വത്തില്‍ രണ്ടുമാസക്കാലമായി കണ്‍സ്യൂമര്‍ഫെഡ്ജീവനക്കാര്‍  നടത്ത ിവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി കൊല്ലം കലക്ട്രേറ്റിനു മുന്നില്‍ പൊങ്കാലയിട്ട് പ്രതിഷേധം രേഖപ്പെടുത്തി. നന്മസ്റ്റോറുകള്‍ അടച്ചു പൂട്ടുകയും കണ്‍സ്യൂമര്‍ഫെഡിലെ താല്‍കാലിക ജീവനക്കാരെ പിരിച്ചു വിട്ടതിനുമെതിരേ സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി ആണ് കലക്ട്രേറ്റിനുമുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി പിരിച്ചു വിട്ടതിന്റെ ശിക്ഷയാണ് ഇടതു ഗവണ്‍മെന്റ് അനുഭവിക്കുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത് ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. സമരസമിതി ചെയര്‍മാനും ഐഎന്‍ടിയുസി സുവജന വിഭാഗം ദേശീയ വൈസ് പ്രസിഡന്റുമായ അഡ്വ: കാഞ്ഞിരവിള അജയകുമാറിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ ഐഎന്‍ടിയുസി  ജില്ലാ പ്രസിഡന്റ് എന്‍ അഴകേശന്‍, കൊല്ലം കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് എ കെ ഹനീഷ്, ശങ്കരന്‍കുട്ടി, കൃഷ്ണവേണി ജി ശര്‍മ്മ, തങ്കപ്പന്‍, നാസറുദ്ദീന്‍,  ജെബി,രാഹുല്‍, ഗീത, ഡി ശകുന്തള, പനയം സജീവ്, അനീഷ് അരവിന്ദ്, അരുണ്‍ ബോബി തുടങ്ങിവര്‍ സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day