|    May 29 Mon, 2017 12:10 am
FLASH NEWS

കണ്‍സ്യൂമര്‍ ഫെഡ് ഇടപാടപാടുകള്‍ ക്രമക്കേട്: വിജിലന്‍സ് ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Published : 31st July 2016 | Posted By: SMR

മൂവാറ്റുപുഴ: കണ്‍സ്യൂമര്‍ ഫെഡില്‍ സാധനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ക്രമക്കേടുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് ആറുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
2011 മുതല്‍ 2015 വരെയുള്ള കാലയളവില്‍ സാധനങ്ങള്‍ വാങ്ങിയ വകയിലും, നടത്തിപ്പ് ചെലവ് എന്നിവയില്‍ ക്രമക്കേടുണ്ടെന്ന പരാതികളെത്തുടര്‍ന്നായിരുന്നു ത്വരിത പരിശോധന.  കേസുകളുടെ എഫ്‌ഐആര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നാളെ സമര്‍പ്പിക്കും. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് വിജിലന്‍സ് ഡിവൈഎസ്പി ഫിറോസ് എം ഷഫീഖ് നടത്തിയ അന്വേഷണത്തിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
2011-15 കാലയളവിലെ ക്രമക്കേട് ആരോപണങ്ങളില്‍ വിവിധ ജില്ലകളിലായി ആഭ്യന്തര അന്വേഷണം ഉള്‍പ്പെടെ നടന്നിട്ടുണ്ടെന്നും പരാതിയില്‍ കഴമ്പില്ലെന്നുമാണ് നേരത്തെ വിജിലന്‍സിനുവേണ്ടി ഹാജരായ അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ അറിയിച്ചിരുന്നത്.
ഇതിനു വിരുദ്ധമായ റിപോര്‍ട്ടാണ് ഇപ്പോഴത്തേത്. കണ്‍സ്യൂമര്‍ ഫെഡ് മുന്‍ ചെയര്‍മാന്‍ ജോയ് തോമസ്, കണ്‍സ്യൂമര്‍ ഫെഡ് മുന്‍ എംഡി റിജി ജി നായര്‍ എന്നിവര്‍ എല്ലാ കേസുകളിലും പ്രതിയാണ്.
ചെയര്‍മാന്‍ ജോയ് തോമസും മുന്‍ എംഡി റെജി ജി നായരും വിമാനയാത്ര നടത്തിയെന്ന പേരില്‍ നാലുവര്‍ഷത്തിനിടെ 20 ലക്ഷംരൂപ എഴുതിയെടുത്തതുള്‍പ്പെടെയുള്ള കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇക്കാര്യങ്ങള്‍ നേരത്തെ ആഭ്യന്തര അന്വേഷണവിഭാഗം കണ്ടെത്തിയിരുന്നു. ടിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍പോലും ഇല്ലാതെയാണ് ഈ ധൂര്‍ത്ത്.
ഈ യാത്രകള്‍ക്കൊന്നും ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയും ഉണ്ടായിരുന്നില്ലെന്നും റിപോര്‍ട്ടിലുണ്ട്. വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നത് കൊച്ചി മാമലയിലെ സ്ഥാപനത്തിന്റെ പേരിലാണ്. ഈ സ്ഥാപനത്തിന്റെ ഉടമ ഹെഡ് ഓഫിസില്‍ വിദേശമദ്യത്തിന്റെ ചുമതല വഹിച്ചിരുന്ന ജീവനക്കാരിയുടെ ഭര്‍ത്താവാണെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day