|    Jan 17 Tue, 2017 10:57 pm
FLASH NEWS

കണ്‍സ്യൂമര്‍ ഫെഡ് അഴിമതി: എട്ട് കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്തു

Published : 19th August 2016 | Posted By: SMR

മൂവാറ്റുപുഴ: കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസില്‍ വിജിലന്‍സ് എട്ട് കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്തു. ഇതുസംബന്ധിച്ച എഫ്‌ഐആര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ അന്വേഷണം നടത്തി വിജിലന്‍സ് ഡിവൈഎസ്പി ഫിറോസ് എം ഷഫീഖാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. നീതി, നന്‍മ സ്റ്റോറുകളുടെ പേരില്‍ ധൂര്‍ത്തും അഴിമതിയും മൂലം കോടിക്കണക്കിനു രൂപയാണു നഷ്ടമായിരിക്കുന്നതെന്നാണു വിജിലന്‍സ് കണ്ടെത്തല്‍.
കണ്‍സ്യൂമര്‍ഫെഡ് മുന്‍ ചീഫ് മാനേജര്‍ ജയകുമാര്‍ അടക്കം ഏഴുപേരെയാണു കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. എട്ട് കേസുകളിലായി അഞ്ചുകോടി രൂപയുടെ അഴിമതിയാണു കണ്ടെത്തിയിരിക്കുന്നത്. കൂടാതെ സ്വകാര്യ വ്യക്തിയായ നൗഷാദുമായി കരാറിലേര്‍പ്പെട്ട് രണ്ടരക്കോടിയുടെ തിരിമറി നടത്തിയതായും വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമാക്കി. ഈ കേസില്‍ നൗഷാദിനെയും പ്രതിചേര്‍ത്തിട്ടുണ്ട്. വ്യാജ ബില്ലുകള്‍ ഉപയോഗിച്ചു വിപണി വിലയേക്കാള്‍ ഉയര്‍ന്നവിലയ്ക്കു പച്ചക്കറി വാങ്ങിച്ചാണ് തട്ടിപ്പ് നടത്തിയത്. എട്ട് കേസുകളില്‍ ഏഴു കേസുകളിലും മുന്‍ ചീഫ് മാനേജര്‍ ജയകുമാര്‍ പ്രതിയാണ്.
മൂന്നാഴ്ച മുമ്പ് വിജിലന്‍സ് കണ്‍സ്യൂമര്‍ ഫെഡുമായി ബന്ധപ്പെട്ട് ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് എട്ട് കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്തത്. ഓണച്ചന്തയില്‍ പച്ചക്കറിവിതരണം ചെയ്ത വകയില്‍ രണ്ടരക്കോടി, നീതി നന്‍മ സ്‌റ്റോറുകളുടെ അറ്റകുറ്റപ്പണികളുടെ പേരില്‍ രണ്ടുകോടി, സ്വന്തം വാഹനമുണ്ടായിട്ടും സ്വകാര്യ വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത ഇനത്തില്‍ 3,70,000 രൂപ, മൊബൈല്‍ റീചാര്‍ജിന്റെ പേരില്‍ തൊണ്ണൂറായിരം രൂപ, വാഹനങ്ങളില്‍ ഇന്ധനമടിക്കുന്നതിന് എംഡിയുടെ ഡ്രൈവര്‍ക്ക് മുന്‍കൂറായി 6,00000 രൂപ നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.
സ്വകാര്യ വ്യക്തികളില്‍ നിന്നു കെട്ടിടം വാടകയ്‌ക്കെടുത്ത് അറ്റകുറ്റപ്പണി നടത്താനെന്ന പേരിലാണ് രണ്ടരക്കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. സാധനങ്ങള്‍ വിതരണം ചെയ്തവകയില്‍ ഒരുകോടി 34 ലക്ഷം രൂപയുടെ ക്രമക്കേടും കണ്ടെത്തിയിരിക്കുന്നു. നിലവില്‍ 14 കേസുകളിലായി 17 കോടി രൂപയുടെ അഴിമതിയാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക