|    Jan 20 Fri, 2017 9:42 pm
FLASH NEWS

കണ്‍സ്യൂമര്‍ ഫെഡില്‍ അഴിച്ചുപണി

Published : 5th September 2016 | Posted By: SMR

കോഴിക്കോട്: കണ്‍സ്യൂമര്‍ഫെഡിനെ ലാഭത്തിലാക്കാന്‍ അനാവശ്യമായ ജീവനക്കാരെ ഒഴിവാക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ ഡോ. എം രാമനുണ്ണി പറഞ്ഞു. 3,860 ജീവനക്കാരെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ചതില്‍ യാതൊരു രേഖയുമില്ല. ഇത്രയും ജീവനക്കാര്‍ അനാവശ്യമാണ്. ഇതില്‍ അനാവശ്യമായ 2,300 പേരെ ഇതിനകം ഒഴിവാക്കിയിട്ടുണ്ട്. മുന്‍കാലത്ത് സാധനങ്ങള്‍ വാങ്ങിയ വകയില്‍ 270 കോടി രൂപ നല്‍കാനുണ്ടെന്നാണു പറയപ്പെടുന്നത്. എന്നാല്‍ അത്രയും തുക നല്‍കാനുണ്ടെന്ന് തനിക്കു വിശ്വാസമില്ല. കണ്‍സ്യൂമര്‍ഫെഡിനെ രക്ഷിക്കാന്‍ കര്‍മപരിപാടി സംഘടിപ്പിക്കും. കോടികളുടെ നഷ്ടത്തിലായ കണ്‍സ്യൂമര്‍ഫെഡിനെ ഈ സാമ്പത്തികവര്‍ഷം ലാഭകരമാക്കുമെന്നും എംഡി ഉറപ്പുനല്‍കി. ഒരു രൂപയുടെ പോലും അഴിമതി നടത്താന്‍ അനുവദിക്കില്ല. ഇതിനായി ചില കര്‍ശന നടപടികള്‍ സ്വീകരിക്കും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 1,350 കോടി രൂപയുടെ നഷ്ടമാണ് കണ്‍സ്യൂമര്‍ഫെഡിന് വരുത്തിവച്ചതെന്നു ചെയര്‍മാന്‍ എം മെഹബൂബ് ചൂണ്ടിക്കാട്ടി. അഴിമതിയും ധൂര്‍ത്തും കാരണമാണു സ്ഥാപനം തകര്‍ന്നു തരിപ്പണമായതെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക