|    Jan 20 Fri, 2017 2:58 am
FLASH NEWS

കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടട്ടെയെന്ന് മുഖ്യമന്ത്രി

Published : 11th August 2016 | Posted By: SMR

തിരുവനന്തപുരം: അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന കണ്‍സ്യൂമര്‍ഫെഡിന് കീഴിലുള്ള നന്‍മ സ്റ്റോറുകള്‍ അടച്ചുപൂട്ടട്ടെയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണക്കാലത്ത് കണ്‍സ്യൂമര്‍ഫെഡ്ഡിന് വിപണി ഇടപെടലിനു സഹായം നല്‍കാത്തതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കണ്‍സ്യൂമര്‍ഫെഡിനെ ഇപ്പോള്‍ സഹായിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഒട്ടേറെ അഴിമതി നടന്ന സ്ഥാപനമാണ് കണ്‍സ്യൂമര്‍ഫെഡ്. ഇതിന്റെ പേരില്‍ ധാരാളം ദൂഷ്യങ്ങളും അവിടെ നിലനില്‍ക്കുന്നു. അതിനൊക്കെ ചില തിരുത്തലുകള്‍ ആവശ്യമാണ്. അതിനുശേഷം സ്ഥാപനത്തെ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കും. അഴിമതിക്കു ഭാഗമായവരെ സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുന്‍വര്‍ഷങ്ങളില്‍ കണ്‍സ്യൂമര്‍ഫെഡിന് കീഴില്‍ ഫെയറുകള്‍ സംഘടിപ്പിച്ചിരുന്നു. ഇത്തവണ ഓണക്കാലത്ത് ഓണം ഫെയറുകള്‍ സംഘടിപ്പിക്കുന്നതില്‍ നിന്ന് കണ്‍സ്യൂമര്‍ഫെഡിനെ ഒഴിവാക്കിയിരിക്കുകയാണ്.
അതെസമയം തീരദേശ പരിപാലന നിയമം തീരദേശവാസികളുടെ അടിസ്ഥാന സൗകര്യവികസനത്തിനു തടസ്സം സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച തീരദേശ സംരക്ഷണവും പരിപാലനവും ദേശീയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീരദേശ സംരക്ഷണവും പരിപാലനവും അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണെങ്കിലും അവിടെ താമസിക്കുന്ന ജനങ്ങളുടെ ദുരിതപൂര്‍ണമായ ജീവിതത്തിന് അവസാനം കാണേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷയായി. റവന്യൂമന്ത്രി മുഖ്യാതിഥിയായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക