|    Jan 23 Mon, 2017 4:03 pm

കണ്‍സ്യൂമര്‍ഫെഡ് ഓണത്തിന് 2500 ഓണച്ചന്ത തുടങ്ങും: എ മെഹബൂബ്

Published : 19th August 2016 | Posted By: SMR

കോഴിക്കോട്ട്:  ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് കണ്‍സ്യൂമര്‍ ഫെഡിന്റെ 2500 ഓണച്ചന്തകള്‍ ആരംഭിക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എ മെഹബൂബ് മീറ്റ് ദപ്രസില്‍ പറഞ്ഞു. 41 ഇനം സാധനങ്ങള്‍ ഓണക്കിറ്റില്‍ ഉണ്ടാകുമെന്നും പ്രൈമറി ബാങ്കുകള്‍ മുഖേനയാണ് ഓണച്ചന്ത നടത്തുകയെ ന്നുംചെയര്‍മാന്‍ വ്യക്തമാക്കി.
കണ്‍സ്യൂമര്‍ ഫെഡ് കുറച്ചു കാലമായി അഴിമതിയുടെ കേന്ദ്രമായി മാറിയെന്നത് യാഥാര്‍ത്ഥ്യമാണ്. ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കണ്‍സ്യൂമര്‍ ഫെഡിന് പുനര്‍ ജന്‍മം നല്‍കി ജനങ്ങളുടെ സ്ഥാപനമായി വളര്‍ത്തി കൊണ്ടിരിക്കുകയാണ്. ഇതൊരു സഹകരണ സ്ഥാപനമാണ്. 99 ശതമാനവും സര്‍ക്കാര്‍ ഓഹരിയാണ്.
സഹകരണ മേഖലയിലെ ഓഹരി ഒരു ശതമാനം മാത്രമേയുള്ളു. വിലക്കയറ്റം പിടിച്ചു നി ര്‍ത്താന്‍ പൊതു മാര്‍ക്കറ്റില്‍ ഇടപെട്ട് ജനങ്ങളെ സഹായിക്കുകയാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ ലക്ഷ്യം. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മേല്‍ നോട്ടക്കാരും ഉദ്യോഗസ്ഥരും ഈ സ്ഥാപനത്തെ  തകര്‍ത്തിരിക്കയാണെന്നും ചെയര്‍മാന്‍ കുറ്റപ്പെടുത്തി.
കണ്‍സ്യൂമര്‍ ഫെഡിനെ പൂര്‍ണമായും അഴിമതി വിമുക്തമാക്കും. അഴിമതിക്കാര്‍ ആരായാലും വച്ചു പൊറുപ്പിക്കില്ല. അധിക ജീവനക്കാരെ ഒഴിവാക്കും. കേടുപാടുകള്‍ വന്ന മൊബൈല്‍ വാഹനങ്ങള്‍ വില്‍പ്പന നടത്തും- ചെയര്‍മാന്‍ വിശദീകരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി  എന്‍ രാജേഷ് അധ്യക്ഷത വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക