|    Jul 28 Fri, 2017 8:37 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കണ്‍സ്യൂമര്‍ഫെഡ് എംഡിയെ മാറ്റി

Published : 10th July 2016 | Posted By: SMR

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് എംഡി എ രത്‌നകുമാറിനെ മാറ്റി. അഴിമതി വ്യാപകമായ സ്ഥാപനത്തെ പുനസ്സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണു നടപടി. തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് മുന്‍ ജനറല്‍ മാനേജര്‍ ഡോ. രാമനുണ്ണി പുതിയ എംഡിയാവും. രത്‌നകുമാറിനു പകരം നിയമനം നല്‍കിയിട്ടില്ല. റമദാന്‍ വിപണിയിലെ ക്രമക്കേട് കണ്ടെത്താന്‍ രൂപീകരിച്ച വിജിലന്‍സ് സംഘത്തില്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെയും അന്വേഷണം നേരിടുന്നവരെയും ഉള്‍പ്പെടുത്തിയതു വിവാദമായിരുന്നു. ടോമിന്‍ ജെ തച്ചങ്കരിയെ നീക്കി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് രത്‌നകുമാറിന് കണ്‍സ്യൂമര്‍ഫെഡ് എംഡിയുടെ ചുമതല നല്‍കിയത്. കണ്‍സ്യൂമര്‍ഫെഡിലെ അഴിമതിക്കെതിരേ നടപടിയെടുത്ത തച്ചങ്കരിയെ നീക്കിയത് വലിയ വിവാദമായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക