|    May 26 Fri, 2017 3:36 am
FLASH NEWS

കണ്‍സ്യൂമര്‍ഫെഡ് അഴിമതി: മൂന്ന് പേര്‍ക്കെതിരേ കേസ്

Published : 2nd October 2016 | Posted By: SMR

കാസര്‍കോട്: കാഞ്ഞങ്ങാട് മഡിയനിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ അധീനതയിലുള്ള ത്രിവേണി സ്‌റ്റോറും ഓഫിസും മോടി പിടിപ്പിച്ചതില്‍ അഴിമതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ മുന്‍ കണ്‍സ്യൂമര്‍ ഫെഡ് എം ഡി റെജി പി നായര്‍ (57), കരാറുകാരായ കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിലെ വി എം മനോഹരന്‍ (52), കോഴിക്കോട് ബിലാത്തിക്കുളം എരിഞ്ഞിക്കുളത്തെ നിധീഷ് (35) എന്നിവര്‍ക്കെതിരേ കേസെടുത്തതായി കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പി അറിയിച്ചു.
ത്രിവേണി സ്‌റ്റോറും ഗോഡൗണും നവീകരിക്കുന്ന ഒരു പ്രവൃത്തിക്ക് രണ്ട് കരാര്‍ നല്‍കിയാണ് അഴിമതി നടത്തിയത്. 44,47,479 രൂപയുടെ അഴിമതിയാണ് നടന്നത്. 58,47,479 രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍ക്കാണ് കരാറുകള്‍ നല്‍കിയത്. രണ്ട് കരാറുകാരും ആകെ 14 ലക്ഷത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. 2009-10 കാലയളവിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലാണ് കേസിനാസ്പദമായ സംഭവം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day