|    Mar 24 Fri, 2017 9:41 am
FLASH NEWS

കണ്‍സ്യൂമര്‍ഫെഡ് അഴിമതിവിമുക്തമാക്കും: മന്ത്രി എ സി മൊയ്തീന്‍

Published : 5th September 2016 | Posted By: SMR

കോഴിക്കോട്: കണ്‍സ്യൂമര്‍ഫെഡില്‍ അഴിമതി നടത്തുന്നവര്‍ എത്ര ഉന്നതനായാലും ഏത് കക്ഷിയില്‍ പെട്ടവരായാലും രക്ഷിക്കാന്‍ കൂട്ടുനില്‍ക്കില്ലെന്നു സഹകരണമന്ത്രി എ സി മൊയ്തീന്‍. കണ്‍സ്യൂമര്‍ഫെഡിനെ രക്ഷിക്കാനാണു സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ രക്ഷിക്കാനുള്ള ശ്രമങ്ങളെ തകര്‍ക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇപ്പോഴും ഇതിനകത്തുണ്ടെങ്കില്‍ പൊറുപ്പിക്കാനാവില്ലെന്നും മന്ത്രി മുന്നറിയിപ്പുനല്‍കി. കോഴിക്കോട് കണ്‍സ്യൂമര്‍ഫെഡിന്റെ സംസ്ഥാനതല ഓണം വിപണിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആരെയും വേട്ടയാടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. നിരവധി വിജിലന്‍സ് കേസുകള്‍ കണ്‍സ്യൂമര്‍ഫെഡുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. കേസുകള്‍ അതിന്റെ വഴിക്കു നടക്കും.  കഴിഞ്ഞ അഞ്ചുവര്‍ഷത്തെ നാണക്കേടില്‍ നിന്ന് കണ്‍സ്യൂമര്‍ഫെഡിനെ രക്ഷിക്കാനാണു ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാര്‍ക്കറ്റിലെ ഇടപെടല്‍ തുടര്‍ന്നും കണ്‍സ്യൂമര്‍ഫെഡ് നടത്തും. കണ്‍സ്യൂമര്‍ഫെഡിനെ രക്ഷിക്കാന്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി സഹകരണം ലഭിച്ചിട്ടുണ്ട്. സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്താല്‍ അപ്പോള്‍ തന്നെ പണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 1760 ഓണച്ചന്തകളാണ് കണ്‍സ്യൂമര്‍ഫെഡ് ആരംഭിക്കുന്നത്. 208 ത്രിവേണി സ്‌റ്റോറുകളിലും 19 മൊബൈല്‍ ത്രിവേണികളിലും ഓണച്ചന്തകള്‍ ആരംഭിക്കുന്നുണ്ട്. 30 ശതമാനം മുതല്‍ 70 ശതമാനം വരെ വിലക്കുറവു ലഭിക്കും, 40 ഇനങ്ങളാണ് മാര്‍ക്കറ്റിലൂടെ ലഭിക്കുക. 13 സാധനങ്ങള്‍ സബ്‌സിഡി ഇനത്തിലും 27 സാധനങ്ങള്‍ പൊതു മാര്‍ക്കറ്റിലെ വിലയേക്കാള്‍ കുറഞ്ഞ നിരക്കിലും ലഭിക്കും. ഡോ. എം കെ മുനീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പങ്കെടുത്തു.

(Visited 13 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക