|    Nov 13 Tue, 2018 1:23 am
FLASH NEWS

കണ്‍സോള്‍ സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണം 100 മാസം പൂര്‍ത്തിയാക്കുന്നു

Published : 29th March 2018 | Posted By: kasim kzm

ചാവക്കാട്: കണ്‍സോള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് എല്ലാ മാസവും നല്‍കിവരുന്ന സൗജന്യ ഡയാലിസിസ് കുപ്പണ്‍ വിതരണം ഏപ്രില്‍ ഒന്നിന് 100 മാസം പൂര്‍ത്തിയാക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
100ാം മാസത്തെ കൂപ്പണ്‍  വിതരണം സി എന്‍ ജദേവന്‍ എംപി ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു നടക്കുന്ന സ്വാന്തന സംഗമവും രോഗികള്‍ക്കുള്ള ഡയാലെയ്‌സര്‍ കിറ്റ് വിതരണവും സ്‌നേഹോപഹാര സമര്‍പ്പണവും കണ്‍സോള്‍ മാനേജിങ് ട്രസ്റ്റി ഇ പി മൂസഹാജി നിര്‍വ്വഹിക്കും. പരിപാടിയില്‍ കണ്‍സോളിന്റെ സഹായനിധിയിലേക്ക് സംഭവാന നല്‍കുന്ന കണ്‍സോള്‍ ഫാമിലി ചാരിറ്റി മിഷന്‍ അംഗങ്ങളില്‍ നിന്നും ഫണ്ട് സ്വീകരിക്കും.
ചാവക്കാട് പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സി എം ജനീഷ്, ട്രഷറര്‍ വി എം സുകുമാരന്‍, വൈസ് പ്രസിഡന്റ് വി എം കാസിം, ഫൈനാന്‍സ് കോഓര്‍ഡിനേറ്റര്‍ ഹക്കീം ഇമ്പാര്‍ക്ക്, ജനറല്‍ കോഓര്‍ഡിനേറ്റര്‍ എം കെ സാദിക്കലി, ബില്‍ഡിങ് കമ്മിറ്റി കണ്‍വീനര്‍ റഹ്്മത്തലി സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss