|    Oct 17 Wed, 2018 12:40 pm
FLASH NEWS

കണ്‍വന്‍ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തണമെന്നു ഹൈക്കോടതി

Published : 29th September 2017 | Posted By: fsq

 

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചു വന്നിരുന്ന എം.സി.പി കണ്‍വെന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. പൊതു പ്രവര്‍ത്തകനായ ഷൈജു കുറ്റിക്കാട്ട് നല്‍കിയ പരാതിയിലാണ് ഉത്തരവുണ്ടായത്. യു.ഡി.എഫ് ഭരിക്കുന്ന ഇരിങ്ങാലക്കുടയില്‍ കെ.പി. സി.സി. ജനറല്‍ സെക്രട്ടറി എം പി ജാക്‌സന്റെ ഉടമസ്ഥതയിലുള്ള എം.സി .പി, നികുതി വെട്ടിച്ച് പ്രവര്‍ത്തിക്കുന്നത് ഏറെ വിവാദമായിരുന്നു. ഹൈക്കോടതിയുടെ താല്‍ക്കാലിക ഉത്തരവ് പ്രകാരം സപ്തംബര്‍ 30 വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. കൂടാതെ 87 ദശാംശം 5 ലക്ഷം രുപ നികുതിയായി കോടതി ഇടപെട്ട് അടപ്പിക്കുകയും ചെയ്തിരുന്നു. തണ്ണീര്‍ത്തടം നികത്തി അനധികൃത നിര്‍മ്മാണം നടത്തിയെന്നും പരാതിയുണ്ടായിരുന്നു. അനധികൃത നിര്‍മ്മാണത്തിന് അടയ്‌ക്കേണ്ട 50 ശതമാനം അധിക നികുതി അടച്ചിട്ടില്ലെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. ഇവ ശരിവെച്ച കോടതി കെട്ടിട പെര്‍മിറ്റിനായി നഗരസഭയില്‍ അപേക്ഷ നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss