|    Sep 26 Wed, 2018 2:29 am
FLASH NEWS

കണ്ണ് മഞ്ഞളിക്കുന്നവരാകരുത് പുതിയ രാഷ്ട്രീയ തലമുറ: എ കെ ആന്റണി

Published : 24th January 2017 | Posted By: fsq

 

മട്ടാഞ്ചേരി: ജനപക്ഷത്ത് നില്‍ക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും അതോടൊപ്പം തന്നെ വികസന പ്രവര്‍ത്തനങ്ങളില്‍ കണ്ണ് മഞ്ഞളിക്കുന്നവരാകരുത് പുതിയ രാഷ്ട്രീയ തലമുറയെന്ന് മുന്‍ കേന്ദ്രമന്ത്രി എ കെ ആന്റണി. മുന്‍ ഗവര്‍ണറും കെപിസിസി പ്രസിഡന്റുമായിരുന്ന കെ കെ വിശ്വനാഥന്‍ വക്കീലിന്റ അനുസ്മരണ സമ്മേളനം കൊച്ചിയില്‍ ഉദ്്ഘാടനം ചെയ്ത സംസാരിക്കുകയായിരിന്നു അദ്ദേഹം. കോണ്‍ഗ്രസിനകത്ത് ചെറുപ്പക്കാര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയ കെപിസിസി പ്രസിഡന്റായിരുന്നു വിശ്വനാഥന്‍ വക്കീല്‍. ഭൂ പരിഷ്‌ക്കരണത്തിന് വേണ്ടി ശക്തമായ നിലപാട് സ്വീകരിക്കുകയും പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള തര്‍ക്കത്തില്‍ പാര്‍ട്ടി പാവപ്പെട്ടവരുടെ കുടെ നില്‍ക്കണമെന്ന നിലപാടെടുത്ത വ്യക്തിയായിരുന്നു വക്കീല്‍. കേരളത്തില്‍ ആദ്യമായി പട്ടികജാതിക്കാര്‍ക്ക് വേണ്ടി ഹോട്ടല്‍ ആരംഭിച്ചത് വിശ്വനാഥന്‍ വക്കീലിന്റെ സഹായത്തോടെ ആയിരിന്നുവെന്നും എ കെ ആന്റണി പറഞ്ഞു.കെ വി തോമസ് എംപി അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ ജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന മാതൃകയാണ് വിശ്വനാഥന്‍ വക്കീലെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. മേയര്‍ സൗമിനി ജെയിന്‍, ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ്, ഡൊമനിക്ക് പ്രസന്റേഷന്‍, എന്‍ വേണുഗോപാല്‍, സാജന്‍ മണ്ണാളി, അഡ്വ. എം കെ ശശിന്ദ്രന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss