|    May 22 Mon, 2017 11:18 pm
FLASH NEWS

കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍: താമസ സൗകര്യം ഒരുക്കാന്‍ നിര്‍ദേശം

Published : 2nd July 2016 | Posted By: SMR

കൊച്ചി: കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ക്ക് എത്രയും വേഗം സര്‍ക്കാര്‍ ചെലവില്‍ ബദല്‍ താമസ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി. വിദ്യാര്‍ഥിനികള്‍ക്ക് മതിയായ താമസ സൗകര്യം നല്‍കാത്തത് മനുഷ്യാവകാശ ലംഘനമാണെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സര്‍ക്കാര്‍ താമസസൗകര്യം ഒരുക്കി കോടതിയില്‍ റിപോര്‍ട്ട് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.
കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ എന്നറിയപ്പെടുന്ന വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ (സ്‌പോര്‍ട്‌സ്) വിദ്യാര്‍ഥിനികള്‍ നേരിടുന്ന ദുരവസ്ഥ ചൂണ്ടിക്കാട്ടി അഭിഭാഷകനായ ഐ പി ശശീന്ദ്രന്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.— പി —ടി ഉഷയും ഷൈനി വില്‍സനുമടക്കമുള്ള പ്രഗല്ഭ കായിക താരങ്ങളെ വാര്‍ത്തെടുത്ത സ്‌കൂളിന്റെ ഇന്നത്തെ അവസ്ഥ ശോചനീയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day