|    Jul 17 Tue, 2018 11:13 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കണ്ണൂര്‍ സ്വദേശി സിറിയയില്‍ കൊല്ലപ്പെട്ടെന്നു സന്ദേശം

Published : 14th September 2017 | Posted By: fsq

 

കണ്ണൂര്‍: കണ്ണൂര്‍ സ്വദേശി സിറിയയില്‍ കൊല്ലപ്പെട്ടെന്നു ബന്ധുക്കള്‍ക്കു സന്ദേശം ലഭിച്ചതായി ഇന്റലിജന്‍സ് റിപോര്‍ട്ട്. കൂടാളി സ്വദേശി ഷിജില്‍ കൊല്ലപ്പെട്ടെന്നാണു ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. മാസങ്ങള്‍ക്കു മുമ്പ് വിദേശത്തേക്കു പോയ ഷിജിലും കുടുംബവും ഐഎസില്‍ ചേര്‍ന്നതായും യുഎസ് സഖ്യസേനയുടെ ആക്രമണത്തില്‍ ഷിജില്‍ കൊല്ലപ്പെട്ടുവെന്നുമാണു സന്ദേശം ലഭിച്ചത്. സിറിയയിലെ ക്യാംപില്‍ നിന്നു ഷിജിലിന്റെ ഭാര്യയാണ് ബന്ധുക്കളെ വിവരമറിയിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്. ഷിജില്‍ സിറിയയില്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞദിവസം ഇന്റലിജന്‍സിനും വിവരം ലഭിച്ചിരുന്നു. ഐഎസ് ബന്ധം ആരോപിച്ച് രണ്ടുമാസം മുമ്പ് ഡല്‍ഹിയില്‍ എന്‍ഐഎ കസ്റ്റഡിയിലെടുത്ത കൂടാളി സ്വദേശി ഷാജഹാന്റെ സുഹൃത്താണ് ഷിജില്‍. വ്യാജ പാസ്‌പോര്‍ട്ടില്‍ തുര്‍ക്കിയിലേക്കു പോയ ഷാജഹാനെ അധികൃതര്‍ പിടികൂടി ഇന്ത്യയിലേക്കു തിരിച്ചയക്കുകയായിരുന്നു. ഐഎസില്‍ ചേരുന്നതിനു സിറിയയില്‍ പോയ ശേഷം തിരിച്ചെത്തിയതാണ് ഷാജഹാന്‍ എന്ന് എന്‍ഐഎ ആരോപിച്ചിരുന്നു. ഡല്‍ഹിയിലെത്തിയ ഷാജഹാന്‍ വ്യാജ പാസ്‌പോര്‍ട്ട് കൈവശംവച്ചെന്ന കേസിലാണ് അറസ്റ്റിലായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss