|    Aug 22 Tue, 2017 8:17 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

കണ്ണൂര്‍ സ്വദേശി ഖത്തറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

Published : 26th October 2016 | Posted By: SMR

ദോഹ: ഖത്തറില്‍ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഴീക്കോട്  സ്വദേശി കടവത്ത് പീടികയില്‍ മുഹമ്മദ് അക്‌റമിന്റെ(44) മൃതദേഹമാണ് ഇന്നലെ രാവിലെ ദോഹയിലെ ഒരു വില്ലയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയിക്കുന്നു. പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ദോഹയിലെ നജ്മയില്‍ ടൈപ്പിങ് സെന്റര്‍ നടത്തുകയായിരുന്ന അക്‌റമിനെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു. ഭാര്യക്കും നാല് കുട്ടികള്‍ക്കുമൊപ്പം ദോഹയില്‍ താമസിച്ചു വരികയായിരുന്നു.  അക്‌റമിനെ ചിലര്‍ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ടതായി സൂചനയുണ്ട്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്കു കൊണ്ടു പോകാനുള്ള ഒരുക്കത്തിലാണെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.ഭാര്യ: താഹിറ. പിതാവ്: അബൂബക്കര്‍, മാതാവ:്  സഫിയ. സഹോദരങ്ങള്‍: സാജിദ, ഹിശാമുദ്ദീന്‍, ഫിയാദ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക