|    Sep 20 Thu, 2018 10:15 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരും വാര്‍ഡന്‍മാരും ഏറ്റുമുട്ടി

Published : 14th August 2018 | Posted By: kasim kzm

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരും വാര്‍ഡന്‍മാരും തമ്മില്‍ സംഘര്‍ഷം. രണ്ടു തടവുകാര്‍ക്കും രണ്ടു വാര്‍ഡന്‍മാര്‍ക്കും പരിക്കേറ്റു. കഴിഞ്ഞദിവസം വൈകീട്ടാണു സംഭവം. തടവുകാരെ തിരിച്ച് സെല്ലിലേക്ക് കയറ്റുന്നതിനിടെ മുഹമ്മദ് ഷാഫി, രാഹുല്‍ എന്നീ ശിക്ഷാ തടവുകാര്‍ സെല്ലില്‍ കയറാന്‍ വിസമ്മതിച്ചു. വാര്‍ഡന്‍മാരായ ചന്ദ്രശേഖരന്‍, രമേശന്‍ എന്നിവര്‍ ചേര്‍ന്നു കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ വാര്‍ഡന്‍മാര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. ഇതേത്തുടര്‍ന്ന് ഒരു സംഘം തടവുകാര്‍ ശിക്ഷാതടവുകാരായ മുഹമ്മദ് ഷാഫിയെയും രാഹുലിനെയും മര്‍ദിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. വാര്‍ഡന്‍മാരെ ആക്രമിച്ച ശിക്ഷാ തടവുകാര്‍ സ്ഥിരമായി ജയിലില്‍ സംഘര്‍ഷം സൃഷ്ടിക്കാറുണ്ടെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss