|    Jul 23 Mon, 2018 4:03 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടു തടവുകാര്‍ക്ക് മര്‍ദനം

Published : 19th September 2017 | Posted By: fsq

 

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ടു തടവുകാര്‍ക്ക് മര്‍ദനമേറ്റു. ശുചിമുറിയില്‍ പോവാന്‍ അനുവദിക്കാത്തത് ചോദ്യംചെയ്ത വിരോധത്തില്‍ തടവുകാരുടെ മര്‍ദനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കാസര്‍കോട് ആലമ്പാടി ചിറക്കല ഹൗസില്‍ പി എം ഉമറി(37)നാണ് സാരമായി പരിക്കേറ്റത്. സഹതടവുകാരായ നാലുപേര്‍ ചേര്‍ന്ന് രണ്ടാം ബ്ലോക്കില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇദ്ദേഹത്തെ വടികൊണ്ട് തലയ്ക്കും കാലിനും അടിച്ചുപരിക്കേല്‍പിച്ചെന്ന് ടൗണ്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉമറിന്റെ പരാതിയില്‍ ടൗണ്‍ പോലിസ് കേസെടുത്തു. മറ്റൊരു സംഭവത്തില്‍ ജീവപര്യന്തം തടവുകാരനായ കൊടുങ്ങല്ലൂര്‍ കുറ്റിക്കല്‍ വീട്ടില്‍ കെ കെ വിനു(47)വിന് പരിക്കേറ്റു. രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നാണു പരാതി. ഒന്നാം ബ്ലോക്കില്‍ കഴിയുന്ന ഇരുവരെയും മാറ്റാന്‍ സുപ്രണ്ടിന് പരാതി നല്‍കിയെന്ന സംശയത്തെ തുടര്‍ന്നാണു മര്‍ദനമെന്നാണു നിഗമനം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss