|    May 27 Sat, 2017 3:48 pm
FLASH NEWS

കണ്ണൂര്‍ സിറ്റി-താഴെചൊവ്വ സര്‍വീസ് നിര്‍ത്തുമെന്ന് ബസ്സുടമകള്‍

Published : 5th October 2016 | Posted By: Abbasali tf

കണ്ണൂര്‍: കണ്ണൂര്‍ സിറ്റി ഭാഗത്ത് നിന്നു വരുന്ന ബസ്സുകള്‍ക്ക് താഴെചൊവ്വയില്‍ പാര്‍ക്കിങ് സൗകര്യം അനുവദിക്കുന്നില്ലെങ്കില്‍ ചൊവ്വ ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന ബസ്സുകള്‍ ചൊവ്വ സ്പിന്നിങ്മില്‍ സ്റ്റോപ്പില്‍ സര്‍വീസ് അവസാനിപ്പിക്കേണ്ടി വരുമെന്ന് കണ്ണൂര്‍ ജില്ലാ ബസ്സ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ അടിയന്തിര സ്റ്റിയറിങ് കമ്മിറ്റി യോഗം. നിലവില്‍ താഴെചൊവ്വ റെയില്‍വേ ഗേറ്റിന് പരിസരം കൂത്തുപറമ്പ് റോഡിന്റെ ഇടത് വശം ടെംപോ വാനിനും വലതുവശം ടാക്‌സിസ്റ്റാന്റിനും റെയില്‍വേ ഗേറ്റിന് പരിസരത്ത് ബസ്സുകള്‍ക്കും പാര്‍ക്കിങ് സൗകര്യം അനുവദിച്ചിരുന്നു. എന്നാല്‍ പുതിയ നടപടിമൂലം ബസ്സുകള്‍ക്ക് മാത്രം പാര്‍ക്കിങ് സൗകര്യം അനുവദിച്ചിട്ടില്ല. സിറ്റി ഭാഗത്ത് നിന്ന് 12 ബസ്സുകള്‍ ദിവസം 100ഓളം ട്രിപ്പുകളായി സര്‍വീസ് നടത്തുന്നുണ്ട്. ഇപ്പോള്‍ പോലിസ് നടപടി മൂലം ബസ്സുകള്‍ക്ക് തിരിച്ചുവരുന്നതിനോ ഒതുക്കിനിര്‍ത്താനോ പോലും അനുവദിക്കാത്ത പോലിസ് നടപടി അപലപനീയമാണ്.  ഇത് സംബന്ധിച്ച് ജില്ലാകലക്ടര്‍, കോര്‍പറേഷന്‍ മേയര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിവേദനം നല്‍കി. പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ സിറ്റി ഭാഗത്ത് നിന്ന് താഴെചൊവ്വയിലേക്കുള്ള ബസ്സുകള്‍ സര്‍വീസ് നിര്‍ത്തി വയ്ക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി കെ പവിത്രന്‍, പി അജിത്ത്. എസ് അശ്‌റഫ്, കെ സി സോമനാഥന്‍, സി മോഹനന്‍, കെ കെ വിനോദ് കുമാര്‍, വി വിജയേന്ദ്രന്‍, ടി കെ വിജേഷ്, എം കെ അസീല്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day