|    Aug 17 Thu, 2017 11:22 am
FLASH NEWS

കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ തിരഞ്ഞെടുപ്പ് : എസ്എഫ്‌ഐയ്ക്ക് മികച്ച വിജയം

Published : 12th August 2017 | Posted By: fsq

 

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയ്ക്കു മികച്ച വിജയം. പോള്‍ ചെയ്ത 104 വോട്ടില്‍ 84 വോട്ടുകള്‍ നേടിയാണ് എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. കണ്ണൂര്‍ സര്‍വകലാശാല രൂപീകരണത്തിനുശേഷം തുടര്‍ച്ചയായി 18ാം വര്‍ഷമാണ് എസ്എഫ്‌ഐ യൂനിയന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. യൂനിയനില്‍ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിന്നായി 119 കൗണ്‍സിലര്‍മാരാണുള്ളത്. ചെയര്‍മാനായി എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയും മാങ്ങാട്ടുപറമ്പ് കാംപസിലെ ജേണലിസം വിദ്യാര്‍ഥിയുമായ സി പി ഷിജുവും ജനറല്‍ സെക്രട്ടറിയായി എസ്എഫ്‌ഐ കാസര്‍കോട് ജില്ലാ ജോയിന്റ് സെക്രട്ടറിയും ഡോ. പി കെ രാജന്‍ മെമ്മോറിയല്‍ കാംപസിലെ എംബിഎ വിദ്യാര്‍ഥി ശ്രീജിത്ത് രവീന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്‌ഐ പേരാവൂര്‍ ഏരിയാ സെക്രട്ടറിയും ഇരിട്ടി ഐഎച്ച്ആര്‍ഡി കോളജിലെ വിദ്യാര്‍ഥിയുമായ എ എസ് അമല്‍ (വൈസ് ചെയര്‍മാന്‍), എസ്എഫ്‌ഐ പിണറായി ഏരിയ ജോയിന്റ് സെക്രട്ടറിയും ബ്രണ്ണന്‍ കോളജ് വിദ്യാര്‍ഥിനിയുമായ കെ അനുശ്രീ (ലേഡീ വൈസ് ചെയര്‍മാന്‍), എസ്എഫ്‌ഐ കാസര്‍കോട് ജില്ലാ കമ്മിറ്റിയംഗവും സെന്റ് പയസ് കോളേജ് വിദ്യാര്‍ഥിയുമായ ബിബിന്‍ രാജ് (ജോയിന്റ് സെക്രട്ടറി),  പെരിങ്ങോം ഏരിയ ജോയിന്റ് സെക്രട്ടറിയും പയ്യന്നൂര്‍ കോളേജ് വിദ്യാര്‍ഥിനിയുമായ പി അശ്വതി (എക്‌സിക്യുട്ടീവ്-കണ്ണൂര്‍), നീലേശ്വരം ഏരിയ വൈസ് പ്രസിഡന്റും മടിക്കൈ മോഡല്‍ ഐഎച്ച്ആര്‍ഡി വിദ്യാര്‍ഥിനിയുമായ ടി ഐശ്വര്യ (എക്‌സിക്യുട്ടീവ്-കാസര്‍കോട്), മാനന്തവാടി കാംപസിലെ എം എസ് അരവിന്ദ് (എക്‌സിക്യുട്ടീവ്-വയനാട്) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക