|    Mar 27 Mon, 2017 2:28 am
FLASH NEWS

കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ കലോല്‍സവത്തിന് തുടക്കം

Published : 29th February 2016 | Posted By: SMR

തലശ്ശേരി: കണ്ണൂര്‍ സര്‍വകലാശാല യുനിയന്‍ കലോല്‍സവത്തിന് തലശ്ശേരി ഗവ.— ബ്രണ്ണന്‍ കോളജില്‍ തുടക്കമായി. സ്റ്റേജിതര മല്‍സരങ്ങള്‍ പ്രശസ്ത നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്‍ നിര്‍വഹിച്ചു.
കലാലയങ്ങളില്‍ ഫാഷിസത്തിന്റെ കടന്നുവരവിനെ ശക്തമായി പ്രതിരോധിക്കാനും പിന്തള്ളാനുമുള്ള കരുത്ത് വിദ്യാര്‍ഥികള്‍ ആര്‍ജിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍മാന്‍ പി എം ദിഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു.
സര്‍വകലാശാല പ്രോവൈസ് ചാന്‍സിലര്‍ ഡോ.— ടി അശോകന്‍ മുഖ്യപ്രഭാഷണം നടത്തി. രജിസ്ട്രാര്‍ ബാലചന്ദ്രന്‍ കീഴോത്ത്, പ്രഫ. കെ നാരയണന്‍, ബ്രണ്ണന്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. എം ചന്ദ്രഭാനു, എ വല്‍സലന്‍, യൂനിയന്‍ ചെയര്‍മാന്‍ ഇ കെ അനുരാഗ്, ലേഡീ വൈസ് ചെയര്‍പേഴ്‌സണ്‍ ടി എം ഷീമ, എം കെ മുഹമ്മദ് സജീര്‍ പങ്കെടുത്തു.
സ്റ്റേജിതര മല്‍സരം ഇന്നുംതുടരും. ഒന്നു മുതല്‍ മൂന്നുവരെ സ്‌റ്റേജ് മല്‍സരങ്ങളും അരങ്ങേറും.—

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക