|    Mar 25 Sat, 2017 3:32 am
FLASH NEWS

കണ്ണൂര്‍ സര്‍വകലാശാല കലോല്‍സവം; പയ്യന്നൂര്‍ കോളജ് കുതിപ്പ് തുടങ്ങി

Published : 2nd March 2016 | Posted By: SMR

തലശ്ശേരി: കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ കലോല്‍സവത്തിന്റെ സ്‌റ്റേജ് മല്‍സരങ്ങള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരായ പയ്യന്നൂര്‍ കോളജ് കുതിപ്പ് തുടങ്ങി. 77 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 127 പോയിന്റ് നേടിയാണ് പയ്യന്നൂര്‍ കോളജ് ഒന്നാം സ്ഥാനത്തുള്ളത്. 117 പോയിന്റോടെ ആതിഥേയരായ ബ്രണ്ണന്‍ കോളജ് രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്തുള്ള സര്‍ സയ്യിദ് കോളജ് 79 പോയിന്റ് നേടി.
സ്‌റ്റേജ് മല്‍സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം സംവിധായകനും നടനുമായ ജോയ് മാത്യു നിര്‍വഹിച്ചു. സര്‍വകലാശാല യൂനിയന്‍ ചെയര്‍മാന്‍ ജിഷ്ണു പ്രസാദ് അധ്യക്ഷത വഹിച്ചു. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം കെ അബ്ദുല്‍ ഖാദര്‍, ഡിഎസ്എസ് പ്രഫ. കെ കെ നാരായണന്‍, ബ്രണ്ണന്‍ കോളജ് പ്രിന്‍സിപല്‍ ഡോ. പി എം ഇസ്മായില്‍, സര്‍വകലാശാല എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ കെ പി മുഹമ്മദ്, സംഘാടക സമിതി കണ്‍വീനര്‍ എ മുഹമ്മദ് അഫ്‌സല്‍, സര്‍വകലാശാല യൂനിയന്‍ ജനറല്‍ സെക്രട്ടറി എം വി രതീഷ്, വൈസ് ചെയര്‍മാന്‍ ടി വി പ്രണവ് രാജ് സംസാരിച്ചു. മല്‍സരങ്ങള്‍ മൂന്നിന് അവസാനിക്കും.

(Visited 71 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക